ഡോളർ,സ്വർണക്കടത്ത് കേസുകളുടെ അന്വേഷണം മരവിച്ചു

ഡോളർ,സ്വർണക്കടത്ത് കേസുകളിലെ അന്വേഷണം മരവിച്ചുവെന്ന് സൂചന. ഡോളർ കടത്തു കേസിൽ സ്പീക്കറെ അടക്കം ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം കസ്റ്റംസ് ബോർഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നാണ് വിവരം.

കേന്ദ്രഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രിയുടെ ഓഫിസിനു കൈമാറി.

കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ് കസ്റ്റംസും ഇ ഡിയും. പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറിയ കത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *