ഉത്തർപ്രദേശിലെ ഖുശി നഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ സിംഗ്. മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം ഇന്ന് ഈ പെൺകുട്ടിയുടെ തലയിലാണ്.
ഇൻസ്റ്റാഗ്രാമിൽ കുടുംബ ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ മന്യ ജീവിത കഥ പറയുന്നു. ” പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളാണ് ഞാൻ. ദാരിദ്ര്യം ആയതിനാൽ സ്കൂളിൽ പോകാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ പതിനാലാം വയസ്സിൽ വീട് വിടേണ്ടി വന്നു. ഹോട്ടൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാൻ ഉണ്ടാക്കിയത്. ”
അമ്മയുടെ ആകെയുണ്ടായിരുന്ന സ്വർണം വിറ്റാണ് ഡിഗ്രി പരീക്ഷയ്ക്ക് ഫീസ് അടച്ചത്. ആ വിയർപ്പും കണ്ണീരും ആണ് തനിക്ക് ശക്തി നൽകിയത്. മിസ്സ് ഇന്ത്യ മത്സരവേദി അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കാനുള്ള മാർഗമായാണ് മന്യ കരുതുന്നത്.
തെലങ്കാനയിൽ നിന്നുള്ള മാനസ വാരാണസിയാണ് മിസ്സ് ഇന്ത്യ. ഹരിയാനയിൽ നിന്നുള്ള മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യയായി.