NEWS

തൊണ്ണൂറും കടന്ന് പെട്രോൾ വില: വില കൂട്ടിയത് തുടർച്ചയായ അഞ്ചാം ദിവസം

സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയുമാണ് ഇന്ന്. വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസ ആയി ഉയർന്നു. പാറശ്ശാലയിൽ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. ഡീസലിന് കൊച്ചിയിൽ ലിറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി. തുടർച്ചയായി ഇത് അഞ്ചാം ദിവസമാണ് പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 60 ഡോളറിനു മുകളിൽ തുടരുകയാണ്. രണ്ടു മാസത്തെ ഇടവേളക്കുശേഷം ജൂൺ ആറു മുതൽ ആണ് എന്ന് കമ്പനികൾ ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചു തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: