ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. കോവാക്സിനും കൊവിഷീല്‍ഡും എടുത്ത് കോവിഡിനെ ചെറുക്കാന്‍ എത്രയും പെട്ടെന്ന് വാക്സിനേഷന് പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.കൊവാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ച ഛത്തീസ്ഗഡിലെ വേണ്ടിയായിരുന്നു ഹര്‍ഷവര്‍ദ്ധനന്റെ മറുപടി.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇതുവരെയുള്ള പരീക്ഷണങ്ങളുടെ ഫലം വിലയിരുത്തി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് വാക്സിന് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറയുന്നു. തുടര്‍ന്നാണ് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ കോവിഷീല്‍ഡിനും കൊവാക്സിനും അംഗീകാരം നല്‍കിയത്.
സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന രണ്ട് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണ്. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആയി എത്രയും പെട്ടെന്ന് വാക്സിനേഷന് പൂര്‍ത്തിയാക്കണം. വാക്സിന് ബോട്ടിലിന്റെ പുറത്തെ ലേബലില്‍ ഏത് തീയതി വരെ ഉപയോഗിക്കാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യം വാക്സിനേഷന് പിന്നിലാണ് എന്നതില്‍ ആശങ്കയുണ്ടെന്നും ഹര്ഷവര്ദ്ധന് പറഞ്ഞു.
മൂന്നാംവട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഫലം പൂര്‍ത്തിയാകുന്നതു വരെ ഭാരത് ബയോടെക്കിന്റെ കോവാക്സീന് സംസ്ഥാനത്തേക്ക് അയയ്ക്കരുതെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോ, ഡോ. ഹര്‍ഷ്വര്‍ധനു കത്തെഴുതിയിരുന്നു. വാക്സീന് ബോട്ടിലുകളില്‍ കാലപരിധി രേഖപ്പെടുത്താത്തതിലും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡ് ആശങ്ക അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിശദീകരണം.