കൊറോണ വൈറസിൽ ജനിതകമാറ്റം: വിദേശത്തു നിന്നു വരുന്നവർക്ക് പുതിയ മാർഗനിർദേശം
ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതിയ യാത്ര മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ബ്രിട്ടൻ ബ്രസീൽ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവരെ പ്രത്യേകം കണക്കിലെടുത്താണ് ഇത്. ബ്രിട്ടൻ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നും യൂറോപ്പ് വഴിയും വരുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ആർ ടി പി സി ആർ പരിശോധന നടത്തണം. ഇവർ ഇന്ത്യയിലെത്തിയാൽ സ്വന്തം ചെലവിൽ പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ താമസസ്ഥലത്ത് 7ദിവസം കഴിയണം. ഏഴു ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
യുകെ ബ്രസീൽ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനത്തിൽ കയറാനും ഇറങ്ങാനും മാർഗനിർദേശ പ്രകാരം ഉള്ള സൗകര്യം ഉണ്ടാകണം. കുടുംബങ്ങളിലെ മരണം ഒഴിച്ചുള്ള ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് എത്തുന്ന എല്ലാവരും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈമാറണമെന്നും വ്യവസ്ഥയുണ്ട്. എളു വേണ്ടവർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് അപേക്ഷിക്കണം എന്നും നിർദേശമുണ്ട്.