NEWS

എരിതീയിൽ എണ്ണയൊഴിച്ച് കേന്ദ്രം, പെട്രോൾ ഡീസൽ വില ഇന്നും വർധിപ്പിച്ചു

പെട്രോൾ ഡീസൽ വില ഇന്നും വർധിപ്പിച്ചു. തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധന വിലയിൽ വർദ്ധനവ് വരുത്തുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്.സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇത്.

തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ ഒരു പൈസയും പെട്രോളിന് 92 രൂപ 46 പൈസയുമായി. കൊച്ചിയിൽ ഡീസലിന് 85 രൂപ 40 പൈസയും, പെട്രോളിന് 90 രൂപ 74 പൈസയുമാണ്. ഈ മാസം ഇതുവരെ ഡീസലിന് നാലു രൂപ 30 പൈസയും, പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: