Month: February 2021

  • NEWS

    കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി

    കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35000 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് സ്ഥാപിക്കുന്നത്. കേരളത്തിലെ 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വരെ വേഗത നെറ്റ്കണക്ഷന് ലഭിക്കും. ഇതോടൊപ്പം ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി വീടുകളിലും എത്തിക്കുകയാണ്. ലോകത്ത് ഏറ്റവും വലിയ ഡിജിറ്റൽ അന്തരമുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് കെ ഫോണിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റർനെറ്റ് അധിഷ്ഠിത സേവനം കേരള ജനതയുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ ഫോൺ യാഥാർത്ഥ്യമാകുന്നതോടെ സർക്കാർ സംവിധാനങ്ങളായ ഇ ഹെൽത്ത്, ഇ എഡ്യൂക്കേഷൻ, മറ്റു ഇ സർവീസുകൾ എന്നിവയ്ക്ക് കൂടുതൽ ബാൻഡ്‌വിഡ്ത്ത് നൽകി ക്ഷമത വർധിപ്പിക്കാനാവും. ഉയർന്ന നിലവാരത്തിലുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും…

    Read More »
  • NEWS

    ഇടുക്കി ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന് ശിലാസ്ഥാപനം

    തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. ഇടുക്കിയിലെ ജനങ്ങള്‍ക്ക് ഈ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ഥലം എംഎല്‍എയും മന്ത്രിയുമായ എം.എം. മണിയുടെ ശ്രമഫലമായാണ് മെഡിക്കല്‍ കോളേജ് ലഭ്യമാക്കുന്നതിന് സഹായകമായത്. സംസ്ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂര്‍ എന്നീ 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വേദ കോളേജാണ് ഇടുക്കി ഉടുമ്പന്‍ചോലയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഉടുമ്പന്‍ചോലയില്‍ 20.82 ഏക്കര്‍ സ്ഥലമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ അനുവദിച്ചത്. മലയോര മേഖലയുടെ വികസനം കൂടി മുഖവിലയ്‌ക്കെടുത്താണ് ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കുന്നത്. ഈ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2…

    Read More »
  • Lead News

    ടൂൾകിറ്റ് ഉണ്ടാക്കിയത് ദിഷയും ശാന്തനുവും നികിതയും, ഗ്രേറ്റയ്ക്ക് ടെലഗ്രാം വഴി അയച്ചുകൊടുത്തു, ഡൽഹി പോലീസ് പറയുന്നതിങ്ങനെ

    ട്വിറ്ററിൽ ടൂൾകിറ്റ് ഉണ്ടാക്കി ഇടാൻ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റയ്ക്ക് സഹായികളായത് ദിഷയും ശാന്തനുവും നികിതയുമെന്ന് ഡൽഹി പൊലീസ്. ദിഷയും ശാന്തനുവും നികിതയും ചേർന്നാണ് ടൂൾകിറ്റ് ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുത്തു എന്നും ഡൽഹി പൊലീസ് പറയുന്നു. കർഷക സമരത്തെ സഹായിക്കാനും സ്വാധീനിക്കാനും ഉതകുന്നതായിരുന്നു ടൂൾക്കിറ്റ്. ” പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയ്ക്ക് വേണ്ടി പുനീത് എന്ന സ്ത്രീ കാനഡയിൽ നിന്ന് നികിതയെ ബന്ധപ്പെട്ടു. സംഘടനയുടെ സ്ഥാപകൻ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചു. നികിതയും ദിഷയും അടക്കം 60 പേർ സൂം യോഗത്തിൽ പങ്കെടുത്തു. ആ യോഗത്തിൽ ടൂൾക്കിറ്റ് സംബന്ധിച്ച ചർച്ച നടന്നു.” ഒരു മുതിർന്ന സൈബർസെൽ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജനുവരി 26ന് ഡിജിറ്റൽ- ശാരീരിക ആക്രമണം നടത്താൻ ടൂൾ കിറ്റ് ആഹ്വാനം ചെയ്തു എന്ന് ജെസിപി പ്രേംനാഥ് മാധ്യമങ്ങളോട് പറഞ്ഞു., “ടൂൾകിറ്റിന്റെ രണ്ടാം…

    Read More »
  • NEWS

    പ്രൊബേഷന്‍ നയം അംഗീകരിച്ചു,ഇന്ത്യയില്‍ ആദ്യമായി പ്രൊബേഷന്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമാണ് കേരളം

    തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷന്‍ നയത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 10 പ്രധാന സാമൂഹ്യ പ്രതിരോധ മേഖലകളാണ് നയത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. നല്ലനടപ്പ് ജാമ്യം അഥവാ പ്രൊബേഷന്‍, ജയിലില്‍ നിന്നും ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നും അവധിയിലിറങ്ങുന്നവരുടെ മേല്‍നോട്ടവും കുടുംബ സാമൂഹ്യ പുന:സംയോജനവും, അകാല വിടുതല്‍ നേടി പുറത്തിറങ്ങുന്നവരുടെ നല്ലനടപ്പ്, കുറ്റകൃത്യത്തിനിരയാവുന്നവര്‍, ആദ്യ കുറ്റാരോപിതരും സ്ത്രീ കുറ്റാരോപിതരും, വാദിയും പ്രതിയും നീതിന്യായ വ്യവസ്ഥയുടെ സഹായത്തോടെ കേസുകള്‍ തീര്‍പ്പാക്കുന്ന പ്ലീ ബാര്‍ഗൈനിംങ്ങ്, കോമ്പൗണ്ടിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍, ശിക്ഷ സാമൂഹ്യസേവനമായി നല്‍കല്‍, ലഹരിയും കുറ്റകൃത്യങ്ങളും, ഭിക്ഷാടനവും തെരുവില്‍ കഴിയുന്നവരും, മനുഷ്യക്കടത്തിന് വിധേയരാവുന്നവര്‍, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവയാണ് ആ 10 വിഭാഗങ്ങള്‍. ഇന്ത്യയില്‍ ആദ്യമായി പ്രൊബേഷന്‍ നയം രൂപീകരിക്കുന്ന സംസ്ഥാനമാണ് കേരളം. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയില്‍…

    Read More »
  • NEWS

    വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് പൂർത്തിയായി

    ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന രണ്ട് പൂർത്തിയായി. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരൻ നാട്ടിൻപുറത്തുകാരൻ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്. സർക്കാർ ആരോഗ്യ വകുപ്പിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.

    Read More »
  • NEWS

    വെള്ളാരംകുന്നിലെ വെള്ളിമീനുകൾ പൂർത്തിയായി

    എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’ പൂർത്തിയായി. കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങൾ, പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിന്റെ സങ്കീർണതകളും , സ്വാർത്ഥ താത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം ഇവയൊക്കെ ചർച്ച ചെയ്യുന്ന സിനിമയാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ . ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഇത്തരം വിഷയങ്ങളുടെ പ്രസക്തി എത്രത്തോളമെന്ന് സംവദിക്കുന്ന ചിത്രം, നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. കോഴിക്കോട് പന്തീരൻകാവ് , തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

    Read More »
  • Lead News

    കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

    അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ആയ കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കെ ഫോൺ പദ്ധതിയിലൂടെ 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റ്‌ സേവനം ലഭിക്കും. ഒന്നാംഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ ഓഫീസുകളെയാണ് ബന്ധിപ്പിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,എറണാകുളം, തൃശൂർ,പാലക്കാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കെ-ഫോൺ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കുക. ജൂലൈ മാസത്തോടെ 5700 സർക്കാർ ഓഫീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 1531 കോടി രൂപയാണ് പദ്ധതിക്ക് ആവശ്യം. ഇതിന്റെ 70% കിഫ്ബി ആണ് നൽകുന്നത്.

    Read More »
  • LIFE

    കര്‍ണന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

    ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കര്‍ണന്‍. ചിത്രത്തില്‍ മലയാളികളായ രജീഷ വിജയനും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി ക്രിയേഷന്‍സിനു വേണ്ടി കലൈപുളി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്. ചിത്രം ഏപ്രില്‍ 9 ന് തീയേറ്ററുകളിലെത്തും.

    Read More »
  • Lead News

    സംസ്ഥാനത്ത്‌ 2884 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5073 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,281; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,41,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല; 32 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

    Read More »
  • Lead News

    സ്ഥിരപ്പെടുത്തലിന് സ്റ്റേ

    കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ സ്റ്റേ ചെയ്ത് ഹൈക്കോടതി. 1850 പേരെ സ്ഥിരപ്പെടുത്താൻ ഉള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു. പിഎസ്‌സി ഉദ്യോഗാർഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്.

    Read More »
Back to top button
error: