Month: February 2021

  • VIDEO

    കാപ്പന് ഘടകകക്ഷി സ്ഥാനം: ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ-വീഡിയോ

    Read More »
  • LIFE

    സാല്‍മണ്‍ 3D; പ്രണയഗാനം പുറത്തിറങ്ങി

    ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്ന പ്രത്യേകതയുമുളള ചിത്രമായ സാല്‍മണ്‍ ത്രിഡിയിലെ കാതല്‍ എന്‍ കവിയേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നവീന്‍ കണ്ണന്റെ രചനയില്‍ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമാണ്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടൈന്‍മെന്റ്സ് എന്നിവര്‍ ചേര്‍ന്നു പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ”സാല്‍മണ്‍ ‘ത്രിഡി സംവിധാനം ചെയ്യുന്നത് ഷലീല്‍ കല്ലൂരാണ്. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഗായകന്‍ വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ സാല്‍മണില്‍ അവതരിപ്പിക്കുന്നു. ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്. പാന്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ് സാല്‍മണിന്റെ സംഗീതമെന്നും അതുകൊണ്ടുതന്നെ ഏത് ഭാഷയിലുള്ളവര്‍ക്കും…

    Read More »
  • Lead News

    സുശാന്തിന്റെ സഹോദരിമാരില്‍ ഒരാളുടെ കേസ് റദ്ദാക്കി

    അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. സഹോദരി മീട്ടു സിങ്ങിനെതിരെ നടി റിയ ചക്രവര്‍ത്തി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, എ. എസ് കര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. അതേസമയം, സുശാന്തിന്റെ മറ്റൊരു സഹോദരി പ്രിയങ്കാ സിംഗിനെതിരായ എഫ്‌ഐആര്‍ നിലനില്‍ക്കുമെന്നും ഇവര്‍ക്കെതിരായ അന്വേഷണം തടസ്സപ്പെടുത്താനാവില്ലെന്നും കോടതി അറിയിച്ചു. സഹോദരിമാരും ഒരു ഡോക്ടറും നല്‍കിയ മരുന്ന് കുറിപ്പടി വാങ്ങി അഞ്ചു ദിവസത്തിനു ശേഷമാണ് സുശാന്ത് മരണപ്പെട്ടതെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് റിയാ ചക്രവര്‍ത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ എട്ടിന് മുംബൈ പോലീസ് സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിംഗ്, മീട്ടൂ സിംഗ്, റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍ തരുണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്ത് സഹോദരിമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും…

    Read More »
  • Lead News

    മോഡി സർക്കാർ യുവജനങ്ങളെ വേട്ടയാടുന്നത് പേടികൊണ്ട്, ദിഷ രവിയെ വിട്ടയക്കണമെന്ന് സിപിഐഎം

    പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെതിരെ സിപിഐഎം രംഗത്ത്.ദിഷയെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രമേയം പാസാക്കി. ദിഷയെ അറസ്റ്റ് ചെയ്ത നടപടി ക്രൂരവും അപലപനീയവുമാണ്. യുവതയെ മോദി സർക്കാർ വേട്ടയാടുന്നത് ഭീതി കൊണ്ടാണെന്നും സിപിഎം പ്രമേയത്തിൽ വ്യക്തമാക്കി. കർഷക സമരത്തെ പിന്തുണച്ചുള്ള സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൺബർഗിന്റെ ടൂൾകിറ്റ് എഡിറ്റ് ചെയ്തു എന്നാണ് ദിഷയ്‌ക്കെതിരെയുള്ള ആരോപണം. ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ദിഷയെ പട്യാല കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ദിഷയെ അനുകൂലിച്ച് ഇന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധിപേരാണ് ദിഷയ്ക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നത്.

    Read More »
  • LIFE

    എസ്. ഹരീഷിനും പി.രാമനും സത്യൻ അന്തിക്കാടിനും പുരസ്കാരം; സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

    എസ്. ഹരീഷിന്‍റെ മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം. പി.രാമന്റെ ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് ‘ എന്ന കവിതയ്ക്കും പുരസ്കാരം. നാടക പുരസ്കാരം സജിത മഠത്തിലിന്റെ ‘അരങ്ങിലെ മത്സ്യഗന്ധികൾ’ എന്ന കൃതിയ്ക്ക്. പി. വത്സലയ്ക്കും, ഡോ. എൻ.വി.പി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം. ഹാസ്യസാഹിത്യ പുരസ്കാരം സത്യൻ അന്തിക്കാടിന്. കൃതി ‘ഈശ്വരൻമാത്രം സാക്ഷി.’ സന്ദീപാനന്ദ ഗിരിക്ക് സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ്. വൈദിക സാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി അവാർഡ് സന്ദീപാനന്ദ ഗിരിക്ക്. സമഗ്ര സംഭാവന പുരസ്കാരങ്ങൾ: ദളിത് ബന്ധു എൻ.കെ ജോസ്, പാലക്കീഴ് നാരായണൻ, റോസ് മേരി, പി.അപ്പുക്കുട്ടൻ, യു.കലാനാഥൻ, സി.പി അബൂബക്കർ എന്നിവർക്ക് .

    Read More »
  • Lead News

    അമിത ഇന്ധന നികുതിക്കെതിരെ മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും. രാവിലെ 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും.കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ജില്ലാതലത്തിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

    Read More »
  • Lead News

    1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നു; ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു

    തിരുവനന്തപുരം: ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂര്‍ 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂര്‍ 143, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റുന്നതിന് 112.27 കോടി രൂപയാണ് അനുവദിച്ചത്. വെല്‍നെസ് സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1603 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് നിയമിച്ചുവരുന്നു. ബി.എസ്.സി. നഴ്‌സുമാരെയാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി നിയമിക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗീ…

    Read More »
  • Lead News

    കോൺഗ്രസിന് പണി കിട്ടുമോ? ഹൈക്കമാൻഡ് അല്ല ജനങ്ങൾ തീരുമാനിക്കുന്ന ഒരു പാർട്ടിയാണ് വേണ്ടതെന്ന് മേജർ രവി – വീഡിയോ

    കോൺഗ്രസിൽ ചേർന്ന ചലച്ചിത്ര സംവിധായകൻ മേജർ രവിക്ക് ചാഞ്ചാട്ടം. ഹൈക്കമാൻഡ് അല്ല, ജനങ്ങൾ തീരുമാനിക്കുന്ന ഒരു പാർട്ടിയാണ് വേണ്ടതെന്ന് മേജർ രവി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിൽ പ്രസംഗിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഫേസ്ബുക്ക് ലൈവിൽ മേജർ രവി ഇക്കാര്യങ്ങൾ പറയുന്നത്. ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നു പറയുന്ന സംവിധാനമാണ് ഇവിടുത്തെ പ്രശ്നങ്ങൾക്ക് കാരണം. ജനങ്ങൾക്ക് വേണ്ടി ഇറങ്ങുക എന്നതാണ് തന്റെ ഇനിയുള്ള നീക്കമെന്ന് മേജർ രവി പറഞ്ഞു. ബിജെപിക്കൊപ്പം ആണെന്നാണ് മേജർ രവി പലപ്പോഴും അറിയപ്പെട്ടത്. എന്നാൽ അടുത്ത കാലത്ത് കേരളത്തിലെ ബിജെപിക്കെതിരെ വളരെ ശക്തമായ വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. ബിജെപിക്കാരിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവർ ആണെന്നായിരുന്നു ആദ്യത്തെ വിമർശനം. എല്ലാവരും സ്വന്തം കാര്യം നോക്കുന്ന ആൾക്കാർ ആണെന്നും കുറ്റപ്പെടുത്തി. മേജർ രവി കോൺഗ്രസ് വേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ബിജെപി മുതിർന്ന നേതാക്കളായ പി കെ കൃഷ്ണദാസ്,…

    Read More »
  • Lead News

    കൂട്ടുകാരെ വിളിച്ചുവരുത്തി ജന്മദിനാഘോഷം… പിന്നാലെ മരണവും

    മരട് മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നേഹിസ്യ എന്നവിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ഞാന്‍ പോകുന്നുവെന്ന് ആത്മഹത്യക്കുറിപ്പ് എഴുതി വിട പറഞ്ഞത്. മരട് ഗ്രിഗോറിയന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ നേഹിസ്യ മരിക്കുന്നതിന് തലേദിവസം വെള്ളിയാഴ്ച കൂട്ടുകാരെ വിളിച്ച് വരുത്തി ജന്മദിനം ആഘോഷിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയുളള ഈ വേര്‍പാട് ഞെട്ടലോടെയാണ് നാട് കേട്ടുണര്‍ന്നത്. എന്നും ഏഴുമണിക്ക് എഴുന്നേല്‍ക്കാറുള്ള മകള്‍ 9 മണി ആയിട്ടും പുറത്തേക്ക് വരാത്ത തോടെ സംശയം തോന്നി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മരട് പോലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം എന്ന് സംശയിക്കത്തക്ക നിലയില്‍ മുറിയില്‍ ഒന്നുമില്ലെന്നും ആരും പുറത്തേക്ക് രക്ഷപ്പെട്ട അതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോലീസ് പറയുന്നു. ആത്മഹത്യ തന്നെയാണ് മരണകാരണമെന്നും അപൂര്‍വമായി ചിലരെങ്കിലും ഈ രീതി മരണത്തിന് തിരഞ്ഞെടുക്കാറുണ്ട് എന്നും പോലീസ് പറയുന്നു. അതേസമയം, ക്ലാസ് പരീക്ഷയില്‍…

    Read More »
  • NEWS

    പുത്തരിയിൽ കല്ലുകടിയോ? കാപ്പനെ യുഡിഎഫില്‍ ഘടകകക്ഷി ആക്കുന്നകാര്യം എഐസിസിയുമായി ആലോചിക്കണമെന്ന് മുല്ലപ്പള്ളി

    എന്‍സിപി വിട്ട് വരുന്ന മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുല്ലപ്പള്ളി പറഞ്ഞു.കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കാപ്പന്‍ വരുന്നത്.കാപ്പന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കാന്‍ സാധിക്കും എന്നും താന്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.എന്‍സിപി പിളര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് വരുന്നതെങ്കില്‍ യുഡിഎഫില്‍ ഘടകകക്ഷി ആക്കുന്നകാര്യം എഐസിസിയുമായി ആലോചിച്ചു മാത്രമെ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്ക് തീരുമാനം എടുക്കാന്‍ സാധിക്കു.ഈ വിഷയത്തില്‍ തനിക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനസ്വീകാര്യതയും വിജയസാധ്യതയുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡം.അതിനപ്പുറം മറ്റുപരിഗണനയില്ല.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിലേത് പോലുള്ള പാളിച്ച ഇനിയാവര്‍ത്തിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

    Read More »
Back to top button
error: