NEWS
കോഴിക്കോട് കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
കോഴിക്കോട് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ പഴം പറമ്പിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. മുഹ്സില ആണ് കൊല്ലപ്പെട്ടത്.
ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷഹീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.