NEWS

2613.38 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അംഗീകാരം.

2613.38 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അംഗീകാരം.
ഇതോടെ ആകെ 63250.66 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. കിഫ്ബി പദ്ധതികളുടെ മേല്‍നോട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഭാവി സര്‍ക്കാരിന്‍മേല്‍ കിഫ്ബി ബാധ്യതയാകില്ലെന്നും ഐസക് വ്യക്തമാക്കി.

കിഫ്ബിയുടെ എക്സിക്യൂട്ടീവ് – ഗവേണിംഗ് ബോഡി യോഗങ്ങളാണ് കൂടുതല്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. 2613.38 കോടിയുടെ 77 പദ്ധതികളിലെ പ്രധാനപ്പെട്ടവ ഇവയാണ്. 147 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി 433.46 കോടി രൂപ, സര്‍വകലാശാലകള്‍ക്കായി 175.12 കോടി, ആശുപത്രി നവീകരണത്തിനായി 1106.51 കോടി, പൊതുമരാമത്തിനായി 504.53 കോടി, തീയറ്റര്‍ സമുച്ചയങ്ങള്‍ക്ക് 42.93 കോടി, കാലടി മാര്‍ക്കറ്റ് നവീകരണത്തിനായി 1287 കോടി, കോടതി സമുച്ചയങ്ങള്‍ക്കായി 169.99 കോടി, വ്യവസായം – 262.76 കോടി, ജലവിഭവം – 52.48 കോടി, ഫിഷറീസ് 42.49 കോടി രൂപ എന്നിങ്ങനെയാണ്. കിഫ്ബി പദ്ധതികളുടെ മേല്‍നോട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

43,250.66 കോടി രൂപയുടെ 889 പശ്ചാത്തല വികസന പദ്ധതികള്‍, 20,000 കോടി രൂപയുടെ 6 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കുമാണ് കിഫ്ബി ആകെ അംഗീകാരം നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം കിഫ്ബി 10,000 കോടി ചെലവാക്കും. അടുത്ത വര്‍ഷം 10,000 കോടി വായ്പയെടുക്കും. ഡയസ്പോറ ബോണ്ടിനായി കിഫ്ബി നടപടി ആരംഭിച്ചതായും ധനമന്ത്രി വ്യക്തമാക്കി.

Back to top button
error: