Month: January 2021

  • Lead News

    നെയ്യാറ്റിൻകരയിൽ വസന്ത ഭൂമി വാങ്ങിയതിൽ ചട്ടലംഘനം

    നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് കാരണമായ ഭൂമി അയൽവാസി വസന്ത വാങ്ങിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തൽ.ഡെപ്യൂട്ടി കലക്റ്റർ സുരേഷ് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ ആണ് കണ്ടെത്തൽ. വിവാദഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥയാണ് വസന്ത.എന്നാൽ പട്ടയഭൂമി കൈമാറരുതെന്ന ചട്ടം വസ്തു ഇടപാടിൽ ലംഘിച്ചു.കരം അടച്ചതിലും പോക്ക് വരവ് ചെയ്തതിലും ദുരുഹതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭൂമി ചോക്കുവരവ് ചെയ്തതിൽ അന്വേഷണത്തിനുള്ള ശുപാർശയും റിപ്പോർട്ടിൽ ഉണ്ട്‌. ഇതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

    Read More »
  • Lead News

    അവിഹിത ബന്ധം: മഹാരാഷ്ട്ര മന്ത്രിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

    മഹാരാഷ്ട്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടേക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി . തനിക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതിൽ രണ്ടു കുട്ടികൾ ഉണ്ടെന്നും മന്ത്രി സമ്മതിച്ചതിന് പിന്നാലെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 2006 മുതൽ മന്ത്രി തന്നെ നിരന്തരം ബലാൽസംഗം ചെയ്തിരുന്നുവെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഗായിക ആരോപിച്ചിരുന്നു. എന്നാൽ മന്ത്രി ഈ വാർത്ത നിഷേധിക്കുകയും തന്നെ ഭീഷണിപ്പെടുത്താനും പണം തട്ടാനുമുള്ള ശ്രമമാണെന്നും ആരോപിച്ചിരുന്നു. ആരോപണമുന്നയിച്ച പെൺകുട്ടിയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ടെന്നും അതിൽ രണ്ടു കുട്ടികൾ ഉണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. 2003 മുതൽ തനിക്ക് ബന്ധമുള്ള സ്ത്രീയുടെ ഇളയ സഹോദരിയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് മന്ത്രി പറയുന്നു. ” ആ കുട്ടികളുടെ പിതാവിന്റെ സ്ഥാനത്ത് എന്റെ പേരാണ് നൽകിയിരിക്കുന്നത്. കുട്ടികളുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തിട്ടുണ്ട്. അവർ എന്റെ കൂടെയാണ് താമസിക്കുന്നത്. കുട്ടികളെ എന്റെ കുടുംബത്തിന്റെ ഭാഗമായാണ് ഭാര്യയും കാണുന്നത്. കുട്ടികളുടെ അമ്മയ്ക്ക് താൻ മുംബൈയിൽ…

    Read More »
  • Lead News

    ട്രംപിന്റെ ഇംപീച്ച്മെന്റിന് അനുകൂലമായി 10 റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ട് ചെയ്തു

    അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധിസഭ തീരുമാനിച്ചു. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 10 റിപ്പബ്ലിക്കൻ അംഗങ്ങളാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ഇംപീച്ച്മെന്റിന്റെ അടുത്തഘട്ടം സെനറ്റിൽ ആണ്. സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്താം. സെനറ്റിന്റെ ആകെ അംഗസംഖ്യ 100 ആണ്. ഇതിൽ 50 പേർ ഡെമോക്രാറ്റുകൾ ആണ്. 17 റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി പിന്തുണച്ചാൽ മാത്രമേ കുറ്റം ചുമത്താൻ ആകൂ. കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് നേരെ ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയത്. ഈ സാഹചര്യത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചത്. അമേരിക്കൻ ചരിത്രത്തിൽ രണ്ട് ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്.

    Read More »
  • Lead News

    മന്ത്രി ജി സുധാകരന് പാർട്ടിയുടെ തിരുത്ത്, പുറത്താക്കിയ പേഴ്സണൽ സ്റ്റാഫ്‌ അംഗത്തെ തിരിച്ചെടുക്കാൻ നിർദ്ദേശം

    https://youtu.be/po7vzgL6Ssk മന്ത്രി ജി സുധാകരന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗത്തെ തിരിച്ചെടുക്കാൻ സിപിഐഎം നിർദേശം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദൻ മാസ്റ്റർ ആണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൊടുന്നനെ ആണ് അമ്പലപ്പുഴയിലെ പ്രമുഖ യുവജന നേതാവായ ജി വേണുഗോപാലിനെ മന്ത്രി ജി സുധാകരൻ പേഴ്സണൽ സ്റ്റാഫിൽ നിന്ന് മാറ്റുന്നത്.വേണുഗോപാൽ അടുത്തിടെ വിവാഹിതൻ ആയിരുന്നു. വേണുഗോപാൽ വിവാഹം കഴിച്ചത് അന്യ ജാതിയിൽ നിന്നാണ് എന്ന് പറഞ്ഞാണ് നടപടിയുണ്ടായത് എന്നാണ് റിപ്പോർട്ട്. പേഴ്സണൽ സ്റ്റാഫിൽ നിന്ന് വേണുഗോപാലിനെ പുറത്താക്കിയത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായി. വേണുഗോപാലിന്റെ വിവാഹമാണ് പുറത്താക്കലിന് കാരണം എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ.വേണുഗോപാലിന്റെ എന്ന രീതിയിൽ ശബ്ദ രേഖയും പുറത്ത് വന്നിരുന്നു.ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ വേണുഗോപാൽ തയ്യാറായില്ലെങ്കിലും ആലപ്പുഴ പാർട്ടിയിൽ ഇത് വലിയ ചർച്ച ആയി. എന്തായാലും പാർട്ടിയിൽ പൊതുവെയും ആലപ്പുഴ…

    Read More »
  • പ്രവാസികള്‍ക്ക് ധനസഹായത്തിന് 25 കോടി രൂപ കൂടി, മന്ത്രിസഭാ തീരുമാനങ്ങൾ

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നോര്‍ക്ക റൂട്ടിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്. സെക്രട്ടറിയേറ്റില്‍ പുതിയ പ്രവേശന നിയന്ത്രണ സംവിധാനം സെക്രട്ടറിയേറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് പ്രവേശന നിയന്ത്രണ ഉപാധി (ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം) കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗപരിമിതര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആര്‍.എല്‍ സൗജന്യമായാണ് ഈ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുക. നാവിക അക്കാദമിക്ക് ഭൂമി കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ സൗത്ത് തൃക്കരിപ്പൂര്‍ വില്ലജില്‍ 33.7 ആര്‍ ഭൂമി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ബോട്ട് ഷെഡ് നിര്‍മാണത്തിന് സൗഹൃദസൂചകമായി പതിച്ചു നല്‍കും. തസ്തികകള്‍ ഇടയാറില്‍…

    Read More »
  • LIFE

    1800 കോടി കയ്യിലുണ്ട്, എന്നാൽ നയാപൈസ എടുക്കാനാകില്ല, കാരണം പാസ്‌വേഡ് മറന്നുപോയി

    ബിറ്റ്കോയിൻ എന്നും വിവാദത്തിൽപ്പെട്ട ക്രിപ്റ്റോ കറൻസി ആണ്. ചിലർ ബിറ്റ്കോയിൻ കൈമാറ്റത്തെ പിന്തുണക്കുമ്പോൾ ചിലർ അതിശക്തമായി അതിനെ എതിർക്കുന്നു. എന്നാൽ ഇന്ന് ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കോടികൾ വാരിക്കൂട്ടുന്നവരും ഏറെയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ഒരു ഹതഭാഗ്യൻ ഉണ്ട്. സ്റ്റെഫാൻ തോമസ് എന്നാണ് അയാളുടെ പേര്. 7002 ബിറ്റ്കോയിൻ ആണ് സ്റ്റെഫാൻ തോമസിന്റെ ഇതുവരെയുള്ള സമ്പാദ്യം. സമ്പാദ്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഇയാൾ അയേൺ കി എന്ന എൻക്രിപ്റ്റഡ് ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചു. അയേൺകീക്ക് ഒരു പ്രശ്നമുണ്ട്. ശരിയായ പാസ്സ്‌വേർഡ് അടിച്ച് അയേൺ കിയ്ക്ക് ഉള്ളിൽ കയറാൻ പത്ത് അവസരങ്ങൾ ആണുള്ളത്. ഈ 10 അവസരത്തിനുള്ളിൽ ശരിയായ പാസ്സ്‌വേർഡ് നൽകിയിരിക്കണം ഇല്ലെങ്കിൽ പിന്നീട് വീണ്ടെടുക്കാൻ പറ്റാത്ത വിധം ഹാർഡ് ഡ്രൈവ് സ്വയം എൻക്രിപ്റ്റ് ചെയ്യും. സ്റ്റെഫാൻ തോമസ് പാസ്‌വേഡ് മറന്നുപോയി. ഇതുവരെ എട്ടുതവണ ഹാർഡ് ഡ്രൈവിൽ പാസ്സ്‌വേർഡ് എന്റർ ചെയ്യുകയും ചെയ്തു. ഇനി രണ്ട് അവസരം മാത്രമാണ് ഇയാൾക്കുള്ളത്. പാസ്‌വേഡ് ഇതുവരെ…

    Read More »
  • LIFE

    1953ന് ശേഷം ഇതാദ്യമായി അമേരിക്കയിൽ ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കി, കാരണം ഇതാണ്

    അമേരിക്കൻ വനിത ലിസ മറി മോണ്ട്ഗോമറിയെ വിഷം കുത്തിവെച്ച് വധശിക്ഷക്ക് വിധേയയാക്കി. 1953ന് ശേഷം ഇതാദ്യമായി ആണ് ഒരു വനിതയെ വധശിക്ഷയ്ക്ക് അമേരിക്ക വിധേയയാക്കുന്നത്. ലിസ അടക്കമുള്ള നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. ചാറ്റിലൂടെ പരിചയപ്പെട്ട ഗർഭിണിയായ ബേബി ജോ സ്റ്റെന്നിനെ അവരുടെ വീട്ടിൽ കടന്നു കയറിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നശേഷം വയറുകീറി എട്ടുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു എന്നാണ് ലിസക്കെതിരെയുള്ള കുറ്റം. 2004 ഡിസംബർ 16 നാണ് സംഭവം. ഗർഭസ്ഥ ശിശുവുമായി കടന്നുകളഞ്ഞ ലിസയെ കാൻസസിലെ ഫാംഹൗസിൽ പോലീസ് കണ്ടെത്തി. സ്വന്തം കുഞ്ഞാണെന്ന് ലിസ വാദിച്ചെങ്കിലും പോലീസ് സത്യം കണ്ടു പിടിക്കുക ആയിരുന്നു. കുഞ്ഞിനെ പിന്നീട് പിതാവിനെ ഏൽപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് മാപ്പുനൽകണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. വളർത്തച്ഛന്റെയും മറ്റു പുരുഷൻമാരുടെയും ക്രൂരപീഡനത്തിന് കുട്ടിക്കാലത്ത് ലിസ ഇരയായിട്ടുണ്ട് എന്നിവർ വാദിച്ചു. തലയ്ക്ക് ശക്തമായ പരിക്കേറ്റതിനെ തുടർന്ന് ലിസയ്ക്ക്…

    Read More »
  • Lead News

    കേരളം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ അനുമതി

    കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പയ്ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് അധികമായി വായ്പ അനുമതി ലഭിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് കേരളത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്. എട്ട് സംസ്ഥാനങ്ങള്‍ക്കുമായി ആകെ 23,149 കോടി രൂപയാണ് നല്‍കിയത്. തമിഴ്നാടിന് 4,813 കോടി രൂപയും, കര്‍ണാടകയ്ക്ക് 4,509 കോടി രൂപയുമാണ് ലഭിക്കുക.

    Read More »
  • Lead News

    സംസ്ഥാനത്ത്‌ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5158 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,373; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,56,817 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 11 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക്…

    Read More »
  • Lead News

    ഡൊണാൾഡ് ട്രംപിനെ നീക്കാൻ ഭരണഘടനയുടെ 25 ആം ഭേദഗതി നടപ്പാക്കണമെന്ന പ്രമേയം അമേരിക്കൻ പ്രതിനിധി സഭ പാസാക്കി

    അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഓഫീസിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയം അമേരിക്കൻ പ്രതിനിധി സഭ പാസാക്കി. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഭേദഗതി നടപ്പാക്കണം എന്നാണ് പ്രമേയം. വൈസ് പ്രസിഡണ്ട് മൈക്ക്‌ പെൻസ് ആണ് ഇതിൽ നടപടിയെടുക്കേണ്ടത്. 205 വോട്ടിന് എതിരെ 223 വോട്ടുകൾക്കാണ് പ്രമേയം പാസായത്. റിപ്പബ്ലിക്കൻമാരിൽ ഒരാൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. അഞ്ചുപേർ വിട്ടുനിന്നു. എന്നാൽ ഇരുപത്തിയഞ്ചാം ഭേദഗതി നടപ്പാക്കില്ലെന്ന് കാണിച്ച് വൈസ് പ്രസിഡണ്ട് മൈക്ക്‌ പെൻസ് സ്പീക്കർ നാൻസി പെലോസിക്ക് കത്തെഴുതി. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും എന്ന് പറഞ്ഞു കൊണ്ടാണ് കത്ത്.

    Read More »
Back to top button
error: