കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പയ്ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2373 കോടി രൂപയാണ് അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി.
കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കാണ് അധികമായി വായ്പ അനുമതി ലഭിച്ചത്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് കേരളത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്. എട്ട് സംസ്ഥാനങ്ങള്‍ക്കുമായി ആകെ 23,149 കോടി രൂപയാണ് നല്‍കിയത്. തമിഴ്നാടിന് 4,813 കോടി രൂപയും, കര്‍ണാടകയ്ക്ക് 4,509 കോടി രൂപയുമാണ് ലഭിക്കുക.