Lead NewsNEWS

‘കമലം’; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത്

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ‘കമലം’ എന്നാണ് പുതിയ പേരിട്ടിരിക്കുന്നത്. ഡ്രാഗണ്‍ എന്ന പേര് ഒരു ഫലത്തിന് ചേരില്ലെന്നും അതിനാലാണ് പേരുമാറ്റമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. അതേസമയം, ഗുജറാത്തിലെ ബി.ജെ.പി ഓഫീസിന്റെ പേരും കമലം എന്നാണ്. സംസ്ഥാന സര്‍ക്കാര്‍ പേരിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പേരുമാറ്റത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഡ്രാഗണ്‍ ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നതെങ്കിലും അത് അനുയോജ്യമായി തോന്നുന്നില്ല. കമലം എന്ന വാക്ക് സംസ്‌കൃതമാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപവും താമരയെപ്പോലെയാണ്. മാത്രമല്ല, ഡ്രാഗണ്‍ ഫ്രൂട്ട് ചൈനയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കമലം എന്നു വിളിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ല.’- രൂപാണി അറിയിച്ചു.

Back to top button
error: