ഒരുലക്ഷം ട്രാക്ടറുകളുമായി കിസാന്‍ പരേഡ്
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡ് സംഘടിപ്പിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരം കിസാന്‍ പരേഡില്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ്. പരേഡില്‍ ചുരുങ്ങിയത് ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് അറിയിച്ചത് കര്‍ഷക സംഘടനകളുടെ നേതാക്കളാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ട്രാക്ടറുമായി കിസാന്‍ പരേഡിന് എത്തുക.
കര്‍ഷകരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരമൊരു നീക്കം സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും നിവവിലെ സുരക്ഷ നടപടികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഡല്‍ഹി പോലീസ് ആസ്ഥാനത്തെത്തി.
ജനുവരി 26ന് ട്രാക്ടര്‍ പരേഡ് നടത്തുന്ന സംഭവത്തില്‍ അതിനെ എങ്ങനെ ചെറുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൊലീസിന് ആണെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം പൊലീസിനുണ്ട്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യം ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിരസിച്ചിരുന്നു
കിസാന്‍ പരേഡ് രാജ്യത്തിന്റെ ഔദ്യോഗിക പരേഡിനെ ബാധിക്കുമെന്നും മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇത് ഇന്ത്യ എന്ന രാജ്യത്തിന് വലിയ നാണക്കേട് ഉണ്ടാകും എന്നു കാണിച്ച് പോലീസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം അറിയിച്ചത്. സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഇരുപതിലേക്ക് മാറ്റിയിരുന്നു. പരേഡ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പോലീസിന് ആണെന്നുള്ളത് ഉത്തരവായി തരണമെന്ന് എജി ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തെ കുറിച്ച് കോടതിയുടെ ഉത്തരവിന്റെ ആവശ്യമില്ലെന്നാണ് മറുപടി ലഭിച്ചത്.