രാജ്യതലസ്ഥാനത്ത് കര്‍ഷകസമരക്കാരും പൊലീസും തമ്മിലുള്ള അക്രമങ്ങള്‍ രൂക്ഷമായി മുന്നോട്ടുപോവുകയാണ്. മരിച്ച കര്‍ഷകന്റെ മൃതദേഹം ദേശീയപതാകയില്‍ പൊതിഞ്ഞ് തെരുവില്‍ ഇരിക്കുകയാണ് സമരക്കാര്‍. പോലീസ് വെടിവെച്ചു അയാള്‍ക്ക് വെടിയേറ്റു. ട്രാക്ടര്‍ ഇന്റെ നിയന്ത്രണം പോയിമറഞ്ഞു മുഖം തകര്‍ന്നു ഒരു കണ്ണു മാത്രം മുഖത്ത് ബാക്കി തലച്ചോര്‍ അടക്കം റോഡില്‍ ചിതറി കര്‍ഷകന്റെ സഹോദരന്റെയും സഹസമരക്കാരുടെയും വാക്കുകൾ ഇങ്ങനെ.
നിയന്ത്രണംവിട്ട ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കര്‍ഷകര്‍. മറിഞ്ഞുകിടക്കുന്ന ട്രാക്ടറും റോഡില്‍ ചെറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ പോലീസിതിരെ രംഗത്ത് വരുന്നത്.
അതേസമയം, സംഭവത്തെ തുടര്‍ന്ന് ഉടന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തിര യോഗം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.