NEWS

ശക്തികേന്ദ്രങ്ങളിൽ തോൽവി പരിശോധിക്കാൻ സിപിഎം

പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായത് സിപിഎം പരിശോധിക്കുന്നു. വർക്കല, ആറ്റിങ്ങൽ,പന്തളം എന്നിവിടങ്ങളിലെ ബിജെപി മുന്നേറ്റമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചത്.

98 നിയമസഭാ സീറ്റുകളിൽ മുൻതൂക്കം ലഭിച്ചെന്ന് സിപിഐഎം വിലയിരുത്തി. യുഡിഎഫിന് നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ 41 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യാൻ ആയത്. ബിജെപി ഒന്ന് നിലനിർത്തി.

ഇടതുമുന്നണിക്ക് 42 ശതമാനം വോട്ട് ലഭിച്ചു എന്നാണ് വിലയിരുത്തൽ. ബിജെപിക്ക് വോട്ട് വിഹിതത്തിൽ വർധനയില്ല എന്നാണ് സിപിഎം കണക്കുകൂട്ടൽ.നാളെ സംസ്ഥാന സമിതി യോഗത്തിൽ വിശദ പരിശോധന ഉണ്ടാകും

Back to top button
error: