കോവിഡ് വാക്സിൻ രാജ്യത്ത് ആകെ സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഡൽഹി ജിടിബി ആശുപത്രിയിലെത്തി മന്ത്രി ഡ്രൈ റൺ പരിശോധിച്ചു.നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന ഡ്രൈ റൺ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഉള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. വാക്സിൻ കൊടുക്കുന്നത് ഒഴിച്ചാൽ ബാക്കി എല്ലാം കൃത്യമായി നടന്നു എന്നും മന്ത്രി പറഞ്ഞു.
ഇന്നും രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ആണ് കൂടുതൽ. 22,926 പേർ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 19,708 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.