TRENDING

തീവ്ര പ്രണയ ഭാവങ്ങളുമായി സൂരജ് സന്തോഷ് ആലപിച്ച “കടൽ പോൽ”

ജനുവരി 2, 2021, കൊച്ചി: തന്റെ പ്രിയതമയുടെ അടുത്തേക്ക് തിരിച്ചു പോകുവാനുള്ള ആഗ്രഹം അത്രമേൽ തീവ്രമായിരിക്കും. അത് തീർത്തും ആനന്ദകരവുമായിരിക്കും. എമിൽ ഡോൺ സംവിധാനം ചെയ്ത ‘കടൽ പോൽ’ ഒരു മുക്കുവന്റെയും അവന്റെ പ്രണയിനിയുടെയും തീവ്ര പ്രണയ നിമിഷങ്ങളെ കുറിച്ചാണ്. സൂരജ് സന്തോഷും ഫിയോണ എൽസ മാത്യുവും ചേർന്ന ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് മനുവാണ്. 

ഡാജിഷ് ജോണും ഹെലൻ ഡേവിസുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ലൂക് ജോസിന്റെ ഛായാഗ്രഹണം കടലിന്റെയും തീരപ്രദേശങ്ങളുടെയും ഭംഗി ഒപ്പിയെടുത്തിരിക്കുന്നു. എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ. ഹേമന്ത് രാമകൃഷ്ണൻ നിർമിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് മ്യൂസിക്247നാണ്.

‘കടൽ പോൽ’കാണാൻ:
https://youtu.be/wSWatjjcgD8

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button