കോവിഡ് വൈറസിന് പ്രതിരോധമായ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ച വനിത ഡോക്ടര്‍ ആശുപത്രിയില്‍. വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സന്നിയും ശ്വാസ തടസ്സവും ത്വക്കില്‍ തിണര്‍പ്പും ചെറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അതേസമയം, തലച്ചേറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് ആണ് ഡോക്ടര്‍ക്കെന്ന് ആരോഗ്യമന്ത്രാലയ വ്യക്തമാക്കി. ഡോക്ടര്‍ക്ക് നേരത്തെ അലര്‍ജിയുളളതായും വാക്‌സിന്‍ സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഡിസംബര്‍ 24 മുതലാണ് മെക്‌സികോയില്‍ വാക്‌സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. ആദ്യ
ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം, വിഷയത്തില്‍ ഇതുവരെ ഫൈസറോ ബയോണ്‍ടെകോ പ്രതികരിച്ചിട്ടില്ല.