Lead NewsNEWS

ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കോഴിക്കോട്: ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ ഗുരുതരപരിക്ക് ആണ് കാരണമെന്ന് വനപാലകര്‍ അറിയിച്ചു

കഴിഞ്ഞദിവസമാണ് കിണറില്‍ വീണ നിലയില്‍ കാട്ടാനയെ കണ്ടത്. തുടര്‍ന്ന് 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കരയ്ക്ക് എത്തിച്ചത്.വെറ്റിനിറി സര്‍ജ്ജന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലും ചികില്‍സ നല്‍കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.

Back to top button
error: