Month: January 2021
-
Lead News
എൻ സി പി യുഡിഎഫിലെത്തും,കുഞ്ഞാലിക്കുട്ടിയുടെ പ്രവചനം
എൻ സി പി എൽ ഡി എഫിൽ നിന്ന് യു ഡി എഫിൽ എത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എൻ സി പി മാത്രമല്ല കൂടുതൽ പാർട്ടികൾ യുഡിഎഫിലേക്ക് വരും. നിയമസഭാ തിരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങി കഴിഞ്ഞു. കൂടുതൽ സീറ്റിൽ മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിൽ കാര്യങ്ങൾ നല്ല രീതിയിൽ ആണ് പോകുന്നത് എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ചർച്ച പോസിറ്റീവാണ്. ഇടതുപക്ഷവും ബിജെപിയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ആണ് പയറ്റുന്നത്. ഇത് യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സമുദായങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോകാനുള്ള നീക്കം ഒരിക്കലും നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More » -
TRENDING
സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം;ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു
ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി നേതാവ് ഐലീഷ് റയാനും ക്രാന്തിയുടെ പ്രതീകാത്മ പ്രതിഷേധ സമരത്തിന് പിന്തുണയോടെ സന്ദേശങ്ങൾ അയച്ചു നൽകി. ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസും പ്രസിഡന്റ് ഷിനിത്ത് എ കെയും ജോയിന്റ് സെക്രട്ടറി മനോജ് ഡി മന്നത്തും വൈസ് പ്രസിഡന്റ് പ്രീതി മനോജും മറ്റു കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി. ഡബ്ലിൻ നോർത്ത്, ഡബ്ലിൻ സൗത്ത്, വാട്ടർഫോർഡ്, കോർക്ക്, കിൽകെന്നി, ദ്രോഹഡ യൂണിറ്റുകളിലാണ് ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം കുടുംബങ്ങൾ അന്നം തരുന്ന കർഷകർക്ക് പിന്തുണയുമായി എത്തി.
Read More » -
LIFE
ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്
2012 നടന്ന അപകടത്തെത്തുടർന്ന് ജഗതി ശ്രീകുമാർ പൂർണ്ണമായും സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞവർഷം രണ്ടു പരസ്യചിത്രങ്ങളിൽ ജഗതി അഭിനയിച്ചിരുന്നു. ഇപ്പോളിതാ ആരാധകരിൽ ആകാംക്ഷ ഉണർത്തി ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5 എന്ന ചിത്രത്തിൽ ജഗതിയുടെ ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച് ആയിരിക്കും കഥാപാത്രം എന്നാണ് സൂചന. സിബിഐ സീരീസുകളിൽ വിക്രം എന്ന സിബിഐ ഓഫിസറെയാണ് ജഗതി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ നായകൻ മമ്മൂട്ടി തന്നെയാണ്. എസ് എൻ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു ശേഷമാകും സിബിഐ അഞ്ചിന്റെ ചിത്രീകരണം ആരംഭിക്കുക.
Read More » -
Lead News
വിനോദ നികുതി ഒഴിവാക്കണം, പ്രദര്‍ശന സമയങ്ങള്‍ മാറ്റണം; ആവശ്യവുമായി ഫിലിം ചേംബര്‍
വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ രംഗത്ത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ പറഞ്ഞു. മാത്രമല്ല 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തല്‍.
Read More » -
Lead News
ക്രിസ്ത്യൻ-നായർ – മുസ്‌ലിം പിന്തുണ തിരിച്ച് പിടിക്കാൻ യുഡിഎഫിൽ കൊടുമ്പിരി കൊണ്ട നീക്കം,ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സജീവമായി രംഗത്ത്
https://youtu.be/GgkrdX0xJHw യു ഡി എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ആയ ക്രിസ്ത്യൻ-നായർ – മുസ്‌ലിം വോട്ടുകൾ തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് .യുഡിഎഫിലെ പ്രമുഖ നേതാക്കൾ തന്നെയാണ് ഇതിനു വേണ്ടി നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത് .ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകടനം മോശമാവാൻ കാരണം ക്രിസ്ത്യൻ-നായർ – മുസ്‌ലിം വോട്ടുകൾ കൈമോശം വന്നതാണ് എന്ന തിരിച്ചറിവിൽ ആണ് യു ഡി എഫ് നേതൃത്വം . ക്രിസ്ത്യൻ – മുസ്‌ലിം വോട്ടുകൾ എൽ ഡി എഫിലേയ്ക്കും നായർ വോട്ടുകൾ ബിജെപിയിലേയ്ക്കും ഷിഫ്റ്റ് ചെയ്തു എന്നാണ് യു ഡി എഫ് വിലയിരുത്തുന്നത് .നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടു ബാങ്കിലെ വിള്ളൽ പരിഹരിക്കാൻ ആണ് നേതാക്കൾ ശ്രമിക്കുന്നത് .എല്ലാ കാലത്തും യു ഡി എഫിനെ പിന്തുണച്ചിരുന്ന ക്രിസ്ത്യൻ-നായർ – മുസ്‌ലിം ജനവിഭാഗങ്ങൾ ഇത്തവണ കൂറ് മാറിയതോടെ യു ഡി എഫിന്റെ കാലിടറുക ആയിരുന്നു . ഉമ്മൻ ചാണ്ടി – രമേശ് ചെന്നിത്തല – കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടാണ് അപകടം…
Read More » -
Lead News
പക്ഷിപ്പനി; കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേകസംഘം
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ അയക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാവും കേന്ദ്ര സംഘം സന്ദർശനം നടത്തുക. അതേസമയം പക്ഷിപ്പനി പ്രതിരോധ നടപടികൾ വിലയിരുത്താനും തുടർനടപടികൾ ചർച്ച ചെയ്യാനുമായി വനംവകുപ്പ് മന്ത്രി കെ.രാജുവിൻ്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. കേരളം കൂടാതെ രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി പടരുകയാണ്. കേരളത്തിനു പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മധ്യപ്രദേശിൽ 400 റോളം കാക്കകൾ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോഴിയിറച്ചിയും മുട്ടയും വിൽക്കുന്നത് 15 ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ ആയിരത്തിലധികം ദേശാടന പക്ഷികളും പക്ഷിപ്പനി ബാധിച്ചു ചത്തു. രാജസ്ഥാനിലും ചത്ത കാക്കകളിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രാജസ്ഥാനിലേക്ക് മധ്യപ്രദേശിൽ നിന്നുമുള്ള കോഴികളെ കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തി. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കണക്കിലെടുത്ത് പഞ്ചാബിലും…
Read More » -
Lead News
മലപ്പുറം സ്വദേശി ലത്തീഫിന്റെ മരണം; കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
വയനാട് പറളിക്കുന്നില്‍ മലപ്പുറം സ്വദേശിയെ രണ്ടാം ഭാര്യയും സഹോദരനും കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണസംഘത്തെ മാറ്റി. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തില്‍ കല്‍പറ്റ പോലീസ് ഒത്തുകളിക്കുന്നുവെന്ന് ബന്ധുക്കളും ആക്ഷന്‍കമ്മിറ്റിയും പരാതിപെട്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തെ മാറ്റിയത്. ലത്തീഫിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്റെ മരണത്തില്‍ കല്‍പറ്റ പോലീസ് അന്വേഷണം തുടങ്ങി. ഡിസംബര്‍ 20തിനാണ് മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ ലത്തീഫ് രണ്ടാം ഭാര്യ ജസ്‌നയുടെയും സഹോദരന്‍ ജിന്‍ഷാദിന്റെയും അടിയേറ്റ് മരിക്കുന്നത്. ലത്തീഫിന്റെ മരണത്തില്‍ ജസ്‌നെയും സഹോദരനെയും അറസ്റ്റു ചെയ്‌തെങ്കിലും കുടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മരണത്തിനുത്തരവാദികളായവരെ അറസ്റ്റു ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്നാരോപിച്ച് ബന്ധുക്കളും രംഗത്തുവെന്നിരുന്നു. ഇതെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് ക്രൈംബ്രാഞ്ച് ഡിവൈഎസ് പി വി പി സുരേന്ദ്രന്റെ നേതൃത്വത്തിലാകും ഇനി അന്വേഷണം നടക്കുക ഇതിനിടെ ജസ്‌നയുടെ മറ്റോരു സഹോദരന്‍ ജംഷീറിന്റെ മരണത്തില്‍ കല്‍പറ്റ പോലീസ് അന്വേഷണം തുടങ്ങി. ലത്തീഫിനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷിയാണ് ജംഷീറെന്നും ഇത്…
Read More » -
Lead News
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 6ന് ഇടുക്കിയിലും ജനുവരി 10ന് കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read More » -
Lead News
സംസ്ഥാനത്ത് ന്യൂട്രീഷന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു, പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: സ്ത്രീകളുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും പോഷണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും ആറ് കോര്‍പ്പറേഷനുകളിലും ഓരോ ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ വീതമാണ് ആരംഭിച്ചിട്ടുള്ളത്. ഓരോ ഐ.സി.ഡി.എസ്. പരിധിയിലും ആഴ്ചയില്‍ രണ്ടുദിവസം പോഷകാഹാര വിദഗ്ധന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്കാണ് ഈ ക്ലിനിക്കുകളിലൂടെ സേവനം ലഭ്യമാകുന്നത്. ന്യൂട്രീഷന്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനോദ്ഘടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ നിര്‍ണായക ചുവടുവയ്പ്പായി ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ മാറുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വ്യക്തികളുടെ പോഷകാഹാര ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനും നിറവേറ്റുന്നതിനും സഹായിക്കുക, പോഷകാഹാര കൗണ്‍സലിങ് നല്‍കുക, പോഷകാഹാരം വികസിപ്പിക്കുക, ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെ ഉചിതമായ നിലവാരത്തിലെത്തിക്കാനാവശ്യമായ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ന്യൂട്രീഷ്യനിസ്റ്റിന്റെ…
Read More »
