എൻ സി പി എൽ ഡി എഫിൽ നിന്ന് യു ഡി എഫിൽ എത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എൻ സി പി മാത്രമല്ല കൂടുതൽ പാർട്ടികൾ യുഡിഎഫിലേക്ക് വരും.
നിയമസഭാ തിരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങി കഴിഞ്ഞു. കൂടുതൽ സീറ്റിൽ മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിൽ കാര്യങ്ങൾ നല്ല രീതിയിൽ ആണ് പോകുന്നത് എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ചർച്ച പോസിറ്റീവാണ്. ഇടതുപക്ഷവും ബിജെപിയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ആണ് പയറ്റുന്നത്. ഇത് യുഡിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സമുദായങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടുപോകാനുള്ള നീക്കം ഒരിക്കലും നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.