പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് മുഖ്യമന്ത്രി പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിച്ച ‘ഗ്രീന്‍ റിബേറ്റ് പദ്ധതി’ സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തില്‍ കൂടിയാലോചന നടത്തി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്‍റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയില്‍ നിശ്ചിത ശതമാനം ‘ഗ്രീന്‍ റിബേറ്റ’് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.