Month: January 2021
-
Lead News
ക്യാപിറ്റോൾ മന്ദിരത്തിലെ അക്രമം :ഡൊണാൾഡ് ട്രംപിനെ അനിശ്ചിതകാലത്തേക്ക് നിരോധിച്ച് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും
ഡൊണാൾഡ് ട്രംപിനെ അനിശ്ചിതകാലത്തേക്ക് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നിരോധിച്ചു. അമേരിക്കൻ പാർലമെന്റ് മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇത്. ഫെയ്സ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സുക്കർബർഗ് അറിയിച്ചതാണ് ഇക്കാര്യം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രംപിനെ നിരോധിച്ച കാര്യം സുക്കർബർഗ് പറഞ്ഞത്. ആദ്യം 24 മണിക്കൂർ നിരോധനം ആയിരുന്നു ഫെയ്സ്ബുക്ക് ഏർപ്പെടുത്തിയിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ട്രംപ് ഉപയോഗിക്കുന്നത് തങ്ങളുടെ നയങ്ങൾക്കെതിരെ ആണെന്ന് സുക്കർബർഗ് വ്യക്തമാക്കി. അമേരിക്കയിൽ അധികാരക്കൈമാറ്റം കഴിയുന്നതുവരെ ട്രംപിന് ഉള്ള നിരോധനം തുടരുമെന്ന് സുക്കർബർഗ് അറിയിച്ചു.
Read More » -
Lead News
ലിഫ്റ്റ് കൊടുത്ത പതിനാലുകാരന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി ,അപർണ പറയുന്നു
ലിഫ്റ്റ് കൊടുത്ത 14 കാരനിൽ നിന്നുണ്ടായ അമ്പരപ്പിക്കുന്ന ചോദ്യം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് അപർണ എന്ന യുവതി .എറണാകുളം വൈറ്റില ഹബിന് സമീപത്ത് നിന്ന് സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ഥിയാണ് അപർണയോട് ഞെട്ടിക്കുന്ന ചോദ്യം ചോദിച്ചത് .വണ്ടിയ്ക്ക് പുറകിൽ ഇരിക്കുമ്പോൾ മാറിടത്തിൽ പിടിച്ചോട്ടെ എന്നായിരുന്നു 14 കാരന്റെ ചോദ്യം . ആണ്‍കുട്ടികള്‍ക്ക് എങ്ങനെ വേണമെങ്കിലും പെരുമാറാം, എന്തും ചെയ്യാം, ഒന്നും സംഭവിക്കില്ലെന്ന ചിന്തകള്‍ മാറണമെന്ന് അപർണ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു .
Read More » -
Lead News
കെ അയ്യപ്പൻ നാളെ ഹാജരാകും
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയിരുന്നു. നേരത്തെ നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ജോലി തിരക്കുള്ളതിനാൽ ഹാജരാകാൻ ആകില്ലെന്ന് അയ്യപ്പൻ മറുപടി നൽകിയിരുന്നു.കെ അയ്യപ്പന്റെ വീട്ട് വിലാസത്തിലേക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. ഹാജരാകാൻ ആകില്ല എന്ന അയ്യപ്പന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ കസ്റ്റംസ് മറുപടി നൽകിയിരുന്നു.
Read More » -
NEWS
അനൂപ് മേനോൻ നിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രം ‘പത്മ’
നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിലാണ് നിർമ്മാണ കമ്പനി. ആദ്യ ചിത്രം ‘പത്മ’ പ്രഖ്യാപിച്ചു. അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എൻ.എം, ദുന്ദു രഞ്ജിവ്, സിയാന്‍ ശ്രീകാന്ത്, അനിൽ ജി എന്നിവരാണ് ചിത്രത്തിന്റെ പണിപ്പുരയിൽ. കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
Read More » -
Lead News
ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം; പഠനം നടത്തുന്നതിന് സമിതിയെ നിയോഗിച്ചു
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം, അവര്‍ ഈടാക്കുന്ന ഫീസിലെ ഏകീകരണമില്ലായ്മ എന്നിവ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കുന്നതിനും വേണ്ട പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി ഒരു മുന്നംഗ സമിതി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സമിതിയില്‍ ഗതാഗത കമ്മീഷണര്‍ ചെയര്‍മാനും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഐ.ഡി.ടി.ആര്‍-ലെ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്. 2021 ജനുവരി 31 -ന് മുന്‍പായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരായി നിരവധി പരാതികളാണ് ഗതാഗത വകുപ്പുമന്ത്രിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19
ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5638 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,445; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,28,060 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി…
Read More » -
Lead News
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം; മകള്‍ ഗുരുതരാവസ്ഥയില്‍
കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ കൊട്ടാരക്കര പനവേലിയിലാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകള്‍ സുമയ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Lead News
മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; തിരൂർ ഉൾപ്പെടെ 17 റയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കും
മലപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ 17 റയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതായി റയിൽവേ ഡിവിഷണൽ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിൽ തിരൂർ സ്റ്റേഷനും ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. തിരൂർ സ്റ്റേഷനിൽ യാത്രക്കാർക്ക് ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അംഗം വി കെ. ബീനാ കുമാരി ഡിവിഷണൽ റയിൽവേ മാനേജർക്ക് നിർദ്ദേശം നൽകിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് റയിൽവേ ഇക്കാര്യം അറിയിച്ചത്. ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് ഘട്ടം ഘട്ടമായി ലിഫ്റ്റ് സ്ഥാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരൂർ സ്വദേശി വിഷ്ണു സുകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Read More » -
Lead News
ജടായുപാറ ടൂറിസം പദ്ധതി; നിക്ഷേപകരെ വഞ്ചിച്ചതായി പരാതി
കേരള ടൂറിസത്തിന്റെ ആദ്യത്തെ ബോട്ട് പദ്ധതി ആയ , കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ നിക്ഷേപകരെ വഞ്ചിച്ചതായി പരാതി. പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ , പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചല്‍, പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ആയ എക്കോ ടുറിസം ഡയറക്ടര്‍ ന്റെ അറിവോടും സമ്മദത്തോടും കൂടി ചേര്‍ന്ന് വഞ്ചിക്കുകയും, പദ്ധതിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതായാണ് പദ്ധതിയുടെ 146 ഓളം നിക്ഷേപകരുടെ പ്രതിനിധികള്‍ പറയുന്നത്. പദ്ധതിക്കാവശ്യമായ പണം ലഭിക്കുവാനായി രാജീവ് അഞ്ചല്‍ നിക്ഷേപകരുടെ കമ്പനി ആയ JTPL ല്‍ 40 കോടിയോളം സമാഹരിക്കുകയും , പദ്ധതി പൂര്‍ത്തി ആയി വരുമാനം വന്നു തുടങ്ങിയപ്പോള്‍ ബാലിശവും, യാതൊരുവിധ നിയമ സാധുതയില്ലാത്തതുമായ കാരണങ്ങള്‍ പറഞ്ഞു രാജീവ് അഞ്ചല്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ആയ എക്കോ ടൂറിസം ഡയറക്ടര്‍ ഉം ആയി ചേര്‍ന്ന് JTPL നെ പദ്ധതിയില്‍ നിന്നും പുറത്താക്കുകയും, ചെയ്തു. ടെര്‍മിനേഷന്‍ നിബന്ധന വച്ചിട്ടില്ലാത്ത ഒരു കരാര്‍ റദ്ദാക്കുമ്പോള്‍ , ഏതെങ്കിലും…
Read More »
