Lead NewsNEWS

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം; പഠനം നടത്തുന്നതിന് സമിതിയെ നിയോഗിച്ചു

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം, അവര്‍ ഈടാക്കുന്ന ഫീസിലെ ഏകീകരണമില്ലായ്മ എന്നിവ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കുന്നതിനും വേണ്ട പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി ഒരു മുന്നംഗ സമിതി രൂപീകരിച്ചുകൊണ്ട്   സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സമിതിയില്‍ ഗതാഗത കമ്മീഷണര്‍ ചെയര്‍മാനും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഐ.ഡി.ടി.ആര്‍-ലെ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമാണ്. 2021 ജനുവരി 31 -ന് മുന്‍പായി  സര്‍ക്കാരിന്  റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരായി നിരവധി പരാതികളാണ് ഗതാഗത വകുപ്പുമന്ത്രിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.                                                                

Back to top button
error: