Month: January 2021

  • NEWS

    വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം, മുഖ്യമന്ത്രി കൂടെ നില്‍ക്കണം: മാതാപിതാക്കള്‍

    കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ കേസിലെ സുപ്രധാന വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നിവേദനം നല്‍കി. മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നും മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് ഏറ്റെടുക്കുവാന്‍ സിബിഐ യുടെ അനുമതിക്കായി പ്രോസിക്യൂഷന്‍ കോടതയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. കേസ് ഇനിയും തെറ്റായ വഴിയില്‍ പോവരുതെന്നും കേസില്‍ കള്ളത്തരം കാണിച്ചവരെയും അട്ടിമറിക്കാന്‍ ശ്രമിച്ചവരെയും സര്‍വ്വീസില്‍ നിന്നും ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കാനാണ് മാതാപിതാക്കള്‍ എത്തിയതെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. നിവേദനം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

    Read More »
  • LIFE

    പരിയേറും പെരുമാള്‍ നായിക ആനന്ദി വിവാഹിതയായി

    തമിഴ് സിനിമാ താരം ആനന്ദി വിവാഹിതയായി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെുരമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിനസ്സുകാരനായ സോക്രട്ടീസ് ആണ് ആനന്ദിയെ വിവാഹം കഴിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബസ് സ്‌റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആനന്ദിയുടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലേതാണ്. പിന്നീട് തമിഴ് സിനിമകളിലെ തിരക്കേറിയ നായികയായി ആനന്ദി മാറുകയായിരുന്നു. ചണ്ടി വീരന്‍, കടവുള്‍ ഇറുക്കാന്‍ കമാറേ, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക് തുടങ്ങിയവ ചിത്രങ്ങളിലൂം ആനന്ദി അഭിനയിച്ചു. ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം ചിത്രങ്ങള്‍ ആനന്ദിയുടേതായി പുറത്ത് വരാനുണ്ട്.

    Read More »
  • Lead News

    അയ്യപ്പൻ ഹാജരായി

    സ്പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഡോള‍ര്‍ കടത്ത് കേസിൽ മൊഴിയെടുക്കാനായി കസ്റ്റംസ് മുമ്പാകെ ഹാജരായി. രാവിലെ പത്തിന് ഹാജരാകണമെന്നായിരുന്നു അയ്യപ്പന് കിട്ടിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നു അയ്യപ്പന്‍. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയില്‍ ഉണ്ടായിരുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ തേടിയാണ് അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.

    Read More »
  • NEWS

    ചന്ദു ചതിയനല്ല, രണ്ട് കാമുകിമാരെയും ഒരേ പന്തലില്‍ വെച്ച് താലി ചാര്‍ത്തി

    രണ്ട് കാമുകകിമാര്‍ക്കിടയില്‍ പെട്ട് പോവുന്ന നായകന്മാരുടെ കഥ പല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം കഥകളുടെ പര്യവസാനം നായകന്‍ ഏതെങ്കിലും ഒരു നായികയുടെ കഴുത്തില്‍ താലി കെട്ടുന്നതും മറ്റൊരു നായിക സ്വയം ത്യാഗം സഹിക്കുന്നതുമാണ്. എന്നാല്‍ ചന്ദു മൗര്യ എന്ന യുവാവ് അക്കൂട്ടത്തിലല്ല. തന്നെ സ്‌നേഹിച്ച രണ്ട് കാമുകിമാരെയും അദ്ദേഹം വിവാഹം കഴിച്ചു. അതും ഒരേ ദിവസം ഒരേ പന്തലില്‍ വെച്ച്. രണ്ട് കാമുകിമാരുടെയും സമ്മതത്തോടെയാണ് ഈ അത്യപൂര്‍വ്വ വിവാഹം നടന്നത്. ഛത്തിസ്ഗഡ് സ്വദേശി ചന്ദു മൗര്യയാണ് കഥയിലെ താരം. ഇരുപത്തിനാലുകാരനായ ചന്ദു കര്‍ഷകനാണ്. എങ്കിലും മറ്റ് തൊഴില്‍ ചെയ്യാനും ആ ചെറുപ്പക്കാരന്‍ പോയിരുന്നു. വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്ന ജോലിക്ക് വേണ്ടി തോകാപാല്‍ പ്രദേശത്ത് എത്തിയപ്പോഴാണ് ചന്ദു സുന്ദരി കശ്യപ് എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. സുന്ദരിയുമായുള്ള വിവാഹം ഉറപ്പിച്ച ശേഷമാണ് ഒരു വിവാഹ ചടങ്ങിനിടയില്‍ ഹസീന ഭാഗേല്‍ എന്ന പെണ്‍കുട്ടിയെ ചന്ദു പരിചയപ്പെടുന്നത്. ഇരുവരും പ്രണയം തുടങ്ങിയപ്പോള്‍ തന്നെ…

    Read More »
  • LIFE

    ഇച്ചാക്കയെ കാണാന്‍ പ്രീയപ്പെട്ട ലാലെത്തി

    മലയാള സിനിമയുടെ മുഖമാണ് മോഹനന്‍ലാലും മമ്മുട്ടിയും. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ അടയാളപ്പെടുത്തുന്നതില്‍ ഇരുവരും വഹിച്ച പങ്ക് ചെറുതല്ല. ഫാന്‍സുകാര്‍ക്കിടയില്‍ താരങ്ങളുടെ പേരില്‍ ചേരിപ്പോര് സജീവമാണങ്കിലും മമ്മുട്ടിയും മോഹന്‍ലാലും അന്നും ഇന്നും സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നത്. മോഹന്‍ലാല്‍ പങ്ക് വെച്ച ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇച്ചാക്കയ്‌ക്കൊപ്പം എന്ന തലക്കെട്ടോടെ നല്‍കിയിരികുന്ന ഫോട്ടോയ്ക്ക് കമന്റായി ഒരുപാട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടേയും വര്‍ഷങ്ങളായുള്ള സൗഹൃദത്തെപ്പറ്റിയും കമന്റുകളില്‍ സൂചിപ്പിക്കുന്നുണ്ട്. മമ്മുട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ കാണുമ്പോള്‍ ഈ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരു സിനിമ ഒരുങ്ങാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നുവരുമുണ്ട്. ലാലേട്ടന്റെ സന്ദര്‍ശനത്തിന് പിന്നിലെ കാരണമെന്തായിരിക്കുമെന്നും ഓണ്‍ലൈനില്‍ തകൃതിയായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

    Read More »
  • NEWS

    ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

    നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി.സ്പീക്കർക്കെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. കോവിഡ് മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചുവെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ.സർക്കാർ വലിയ വെല്ലുവിളികൾ നേരിട്ട കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ സാർവദേശീയ പ്രശംസ നേടി എന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

    Read More »
  • Lead News

    ഇത്തവണ മുസ്ലിംലീഗിൽ അത്ഭുതങ്ങൾ, ഒരു വനിതാ സ്ഥാനാർഥി ഉണ്ടാകും, തെക്കൻ കേരളത്തിൽ ഒരു ക്രിസ്ത്യൻ സ്ഥാനാർഥി, നാല് യൂത്ത് ലീഗ് നേതാക്കൾക്ക് സ്ഥാനാർത്ഥിത്വം

    ഇത്തവണ മുസ്ലിംലീഗ് രണ്ടു കല്പ്പിച്ചാണ്. പരമ്പരാഗത രീതിയിൽ നിന്ന് മാറ്റം വരുത്തി ആണ് മത്സരരംഗത്ത് ഇറങ്ങുന്നത്. ലീഗിൽ ഇത്തവണ ഒരു വനിതാ സ്ഥാനാർഥി ഉണ്ടാകുമെന്നാണ് വിവരം. വനിതാ ലീഗ് നേതാവ് നുറുദീന റഷീദ്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സുഹ്റ മമ്പാട്, എംഎസ്എഫ് അഖിലേന്ത്യ നേതാവായ ഫാത്തിമ തെഹ്‌ലിയ എന്നിവരാണ് പരിഗണനയിൽ. ഇത്തവണ വനിതകൾക്ക് സ്ഥാനാർത്ഥിത്വം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വനിതാ നേതാക്കൾ മുനവ്വറലി തങ്ങളെ കണ്ടിരുന്നു. അതേസമയം തെക്കൻകേരളത്തിൽ ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും ലീഗിൽ ആലോചനയുണ്ട്. കോണി ചിഹ്നത്തിൽ ഒരാളെ തെക്കൻകേരളത്തിൽ മത്സരിപ്പിക്കണമെന്ന് കഴിഞ്ഞ ലീഗ് യോഗത്തിൽ ആലോചിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി. യൂത്ത് ലീഗിന് നാല് സീറ്റ് നൽകാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. പി കെ ഫിറോസ്, ടി പി അഷ്റഫലി,വി എം സുബൈർ,പി എം സാദിഖലി എന്നിവർ മത്സരിക്കും. സാദിഖലിയ്ക്ക് മണ്ണാർക്കാട് കൊടുക്കും എന്നാണ് വിവരം. മണ്ണാർക്കാട്…

    Read More »
  • Lead News

    അനധികൃത സ്വത്ത് സമ്പാദനത്തിൽ നടപടി നേരിട്ട സക്കീർഹുസൈനെ സിപിഐഎം തിരിച്ചെടുത്തു

    അനധികൃത സ്വത്ത് സമ്പാദനത്തിൽ നടപടി നേരിട്ട സിപിഐഎം കളമശ്ശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈന് എതിരായ അച്ചടക്കനടപടി പാർട്ടി പിൻവലിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെതാണ് നടപടി. സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നടപടി പിൻവലിച്ചത് എന്നാണ് സിപിഐഎം നൽകുന്ന വിശദീകരണം. നിലവിൽ പാർട്ടി അംഗം എന്ന നിലയിലാണ് തിരിച്ചെടുത്തിട്ടുള്ളത്. അനധികൃത സ്വത്ത് സമ്പാദനം, അനുവാദമില്ലാതെ വിദേശയാത്ര എന്നീ ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി കമ്മീഷൻ സക്കീർഹുസൈനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് സക്കീർഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ സക്കീർഹുസൈൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് സിപിഐഎം റിപ്പോർട്ട്.

    Read More »
  • Lead News

    രമേശ് ചെന്നിത്തലയും കേരളയാത്രയ്ക്ക്, ലക്ഷ്യം മുന്നണിയെ സജ്ജമാക്കൽ

    നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയെ ഒരുക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കേരള യാത്ര നടത്തുന്നു. 11ന് ചേരുന്ന മുന്നണി നേതൃയോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലുടെയും ജാഥ കടന്നു പോകും. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതോടെ തുടക്കമാകും. 11ന് ചേരുന്ന നേതൃയോഗത്തിൽ ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചയുടെ തീയതികളും നിശ്ചയിക്കപ്പെടും. ജനുവരിയിൽ തന്നെ സീറ്റ് വിതരണം ചെയ്യാനും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുമാണ് ധാരണ. കഴിഞ്ഞ തവണ കോൺഗ്രസ് 87 സീറ്റിൽ മത്സരിച്ചിരുന്നു. ലീഗ് ആകട്ടെ 24 സീറ്റിലും. കേരള കോൺഗ്രസ് എമ്മിന് 15 സീറ്റ് നൽകിയിരുന്നത്. ജെഡിയു ഏഴ് സീറ്റിൽ മത്സരിച്ചു. കഴിഞ്ഞതവണ യുഡിഎഫ് ആർഎസ്പിയ്ക്ക് അഞ്ച് സീറ്റ് നൽകി. കേരള കോൺഗ്രസ് ജേക്കബിനും സിഎംപിയ്ക്കും ഓരോ സീറ്റ് വീതം നൽകി. ജോസഫ് ഗ്രൂപ്പിന് അധികമായി നൽകിയാലും മാണി ഗ്രൂപ്പിന്റെ കുറച്ചു സീറ്റ് ബാക്കി വരും. ജെ ഡി യുവിന്റെ സീറ്റുകൾ ഇക്കുറി ഒഴിവാണ്. അതായത് അധികമായി 12…

    Read More »
  • Lead News

    ഡ്രൈവർമാർ ജാഗ്രത, അപകടകാരികളായ ഡ്രൈവർമാരും വാഹനങ്ങളും ഇനി കരിമ്പട്ടികയിൽ

    സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന ഡ്രൈവർമാരുടെ പേര് കരിമ്പട്ടികയിൽ പെടുത്താൻ സോഫ്റ്റ്‌വെയർ. സ്ഥിരമായി അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ വിവരങ്ങളും കരിമ്പട്ടികയിലേക്ക് മാറും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറിലേക്ക് ആണ് പേര് വിവരങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുക. ആദ്യഘട്ടത്തിൽ വിവരശേഖരണം മാത്രമാണ് നടത്തുക. എന്നാൽ കുഴപ്പക്കാർക്കെതിരെ ഭാവിയിൽ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. അപകടത്തിന്റെ പൂർണവിവരങ്ങൾ ഈ സോഫ്റ്റ്‌വെയർ സംഭരിക്കും.വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് വിതരണ സോഫ്റ്റ്‌വെയറുകൾ,ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയ്ക്ക് ഈ വിവരം കൈമാറും. മാർച്ചോടെ ആണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ എത്തുക. നിലവിൽ ആറ് സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. ഇങ്ങനെ വരുമ്പോൾ രാജ്യത്ത് എവിടെ അപകടം നടന്നാലും കേന്ദ്രീകൃത സംവിധാനത്തിലൂടെ വാഹനങ്ങൾ ഏതൊക്കെ സ്ഥലത്ത് വെച്ച് അപകടത്തിൽപ്പെട്ടു എന്ന് പെട്ടെന്ന് മനസ്സിലാക്കാം. നിയമലംഘനങ്ങളും ഈ സോഫ്റ്റ്‌വെയർ രേഖപ്പെടുത്തുന്നുണ്ട്. അമിതവേഗത, അലക്ഷ്യമായ ഡ്രൈവിംഗ്,വാഹനം ഓടിക്കുമ്പോൾ ഉള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾക്ക്…

    Read More »
Back to top button
error: