Lead NewsNEWS

പൂഞ്ഞാറിൽ തനിച്ച് മത്സരിക്കുമെന്ന് പിസി ജോർജ്, ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും ജോർജ്

പൂഞ്ഞാറിൽ തനിച്ച് മത്സരിക്കാൻ തയ്യാറാണെന്നും ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും പിസി ജോർജ് എംഎൽഎ വ്യക്തമാക്കി.

പി സി ജോർജ്ജ് യു ഡി എഫിൽ ചേരുന്ന തിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് ശക്തമായ വികാരം ഉയർന്നുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതുമുന്നണിക്കൊപ്പം ചേരും എന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി.

Back to top button
error: