നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൻ്റെ ഉന്നതരായ പലനേതാക്കളും ബിജെപിയിൽ എത്തുമെന്ന് ബിജെപി ജനറൽ സെക്രട്ടറി എം.ടി. രമേശ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുളള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശോഭ സുരേന്ദ്രന് പിന്തുണ നൽകിക്കൊണ്ടും എം.ടി. രമേശ് പരാമർശം നടത്തി. വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതു കൊണ്ട് മാത്രം ആരും പാര്‍ട്ടി വിരുദ്ധരാകില്ല. പാര്‍ട്ടിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കണം. ആരെയും അകറ്റി നിര്‍ത്തുക പാര്‍ട്ടി നയമല്ല. ശോഭ സുരേന്ദ്രന് അടക്കമുളളവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കേന്ദ്ര നേതൃത്വത്തിനു മുന്നിലുണ്ട്. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും ഇടപെടൽ ഉണ്ടാകും: എം.ടി. രമേശ് വ്യക്തമാക്കി.