TRENDING

30 ദിവസത്തേക്ക് സൗജന്യം സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ

നെറ്റ്ഫ്‌ളിക്‌സിന് പിന്നാലെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ.

കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ രണ്ട് ദിവസം സൗജന്യം സേവനമായ സ്ട്രീം ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആമസോണ്‍ 30 ദിവസത്തേക്ക് സൗജന്യം സ്ട്രീമിംഗ് ഓഫറുമായി എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.

സിനിമകള്‍ മാത്രമല്ല ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷന്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാം എന്നതാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഏറ്റവും വലിയ ഗുണം. കോവിഡ് പ്രതിസന്ധിയില്‍ നിരവധി സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാന്‍ ആരംിച്ചതോടെയാണ് ഈ കാലയളവില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് ഒട്ടനവധി പ്രേക്ഷകരെത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker