NEWS

വോട്ടെടുപ്പിനിടെ വയോധികൻ കുഴഞ്ഞ് വീണു മരിച്ചു

വോട്ടെടുപ്പിനിടെ വയോധികർ കുഴഞ്ഞ് വീണു മരിച്ചു. പുതുപ്പറമ്പില്‍ മത്തായി (90) ആണ് മരിച്ചത്. പത്തനംതിട്ട ജില്ലയിലെ റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലാണ് സംഭവം.

വോട്ട് ചെയ്തതിന് പിന്നാലെ ഇദ്ദേഹം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. പക്ഷേ മരണം സംഭവിച്ചു.

Signature-ad

ഹരിപ്പാട് മഹാദേവികാട് വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. എസ്.എൻ.ഡി പി എച്ച് എസ് എസിൽ വോട്ട് ചെയ്യാനെത്തിയ ബാലനാണ് (62) മരിച്ചത്. ആലപ്പുഴയിലും വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു.

Back to top button
error: