104-ാം വയസ്സിലും അവശതകള്‍ മറന്ന് കൊച്ചുമകന് വോട്ട് ചെയ്യാനെത്തി മുത്തശ്ശി

തൃശ്ശൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കൊച്ചുമകന് വോട്ട് നല്‍കാന്‍ എത്തി 104 വയസ്സിലൊരു മുത്തശ്ശി. പറപ്പൂക്കര മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മനോജിന് വോട്ട് ചെയ്യാനാണ് രാപ്പാള്‍ കിഴക്കേവളപ്പില്‍ അപ്പുണ്ണിയുടെ ഭാര്യയായ ലക്ഷ്മി എത്തിയത്.

വാര്‍ധക്യത്തിലെ അവശതകള്‍ മറന്നാണ് വോട്ട് ചെയ്യാന്‍ ലക്ഷ്മി മുത്തശ്ശി രാപ്പാള്‍ കെ.എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തിയത്. കാഴ്ചശക്തി കുറവായതിനാല്‍ ലക്ഷ്മിക്കുവേണ്ടി മനോജിന്റെ ഭാര്യ ജിജോ വോട്ട് രേഖപ്പെടുത്തിയത്. 2010 ലാണ് അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. കൊച്ചുമകന്‍ സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയതെന്ന് മുത്തശ്ശി പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് മനോജ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി. ജയിച്ച വാര്‍ഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ മനോജ്.

Leave a Reply

Your email address will not be published. Required fields are marked *