വ്യാജവാര്‍ത്ത നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ സല്‍പ്പേര് വര്‍ധിപ്പിക്കാന്‍ ശ്യംഖലയെന്ന് റിപ്പോര്‍ട്ട്
കേന്ദ്രസര്‍ക്കാരിന്റെ സല്‍പ്പേര് വര്‍ദ്ധിപ്പിക്കുന്നതിനായി വ്യാപകമായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്യംഖല പ്രവര്‍ത്തിക്കുന്നുവെന്ന് ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.യു ഡിസിന്‍ ഫൊലാബ് കണ്ടെത്തി. കേന്ദ്ര ഭരണകൂടത്തിന്റെ ഇഷ്ടങ്ങള്‍ സംരക്ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയനേയും ഐക്യരാഷ്ട്ര സംഘടനയേയും സ്വാധീനിച്ചാണ് ഈ ശൃംഖല പ്രവര്‍ത്തിക്കന്നത്.
ഇന്ത്യയിലെ വാര്‍ത്ത ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലും , സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ സംവിധാനത്തിന് പിന്നിലെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്നാണ് ഈ അന്വേഷണത്തിന് ഡിസിന്‍ ഫൊലാബ് പേര് നല്‍കിയിരിക്കുന്നത്.
2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികള്‍ നടത്തിയ ഇടപെടലിനോട് സമാനമായ പ്രവര്‍ത്തിയാണിപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പി മാരെക്കൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിനനുകൂലമായ ഇടപെടലുകള്‍ നടത്തിക്കുകയും തുടര്‍ന്ന് ഈ ഇടപെടലിന് ശേഷം ഏതെങ്കിലും എം.പി നടത്തുന്ന പ്രസ്താവനയോ ലേഖനമോ ശ്രീവാസ്ത ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ മാധ്യമാങ്ങള്‍ ഇതേറ്റെടുക്കുന്നതോടു കൂടി വ്യാപകമായി ശ്രദ്ധ നേടുന്നു
2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ അനുകൂലിച്ചു കൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പി എഴുതിയ ലേഖനം ശ്രീവാസ്ത ഗ്രൂപ്പ് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ ഈ ലേഖനത്തെ യൂറോപ്യന്‍ യൂണിയന്റെ അഭിപ്രായമെന്ന കണക്കേ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് പല ഇന്ത്യന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ പോലെ നിരവധി വാര്‍ത്തകള്‍ ശ്രീവാസ്ത ഗ്രൂപ്പും ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലും ചേര്‍ന്ന് വളച്ചൊടിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് സര്‍വ്വീസസിന്റെ പങ്കുണ്ടെന്ന് പറയാനാവില്ലെന്ന് ഡിസിന്‍ ഫൊലാബ് പറഞ്ഞു.
ഈ വിഷയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണകൂടത്തോടും, ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലിനോടും അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടിയും ലഭിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടയുടെ അംഗീകാരമുള്ള, സഭയുടെ വിവിധ ഏജന്‍സികളെ സ്വാധിനീക്കാന്‍ കഴിയുന്ന പത്തോളം സന്നദ്ധ സംഘടനകളുമായി ശ്രീവാസ്ത ഗ്രൂപ്പിന് നേരിട്ട് ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഈ മേഖലയില്‍ ശ്രീവാസ്ത ഗ്രൂപ്പുണ്ടെന്ന് ഡിസിന്‍ ഫൊലാബ് പറയുന്നു.