നീലച്ചിത്രം കാണുന്ന പെണ്ണുങ്ങൾ ആ കണ്ണുകളോടെ മാത്രമേ എല്ലാവരേയും നോക്കൂ, സ്ത്രീവിരുദ്ധ പരാമർശവുമായി ഫാദർ തോമസ് കോഴിമല
വിവാദ ധ്യാനഗുരു തോമസ് കോഴിമലയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം. നീലച്ചിത്രം കാണുന്ന യുവതികളുടെ തലച്ചോറിൽ അഡ്രിനാലിൻ ഉൽപാദിപ്പിക്കപ്പെടുമെന്നും പിന്നീട് പെൺകുട്ടികൾ ചിന്തിക്കുന്നത് അതേപ്പറ്റി ആയിരിക്കും എന്നാണ് ഫാദർ തോമസ് കോഴിമല പറയുന്നത്.
” പ്രത്യേകിച്ച് പെൺകുട്ടികൾ ആണെങ്കിൽ അവർ കാണുന്നത് മുഴുവൻ ഒരു കളർഫുൾ പടം പോലെ തെളിഞ്ഞു നിൽക്കും. പിന്നെ അവർ ആരെ കണ്ടാലും ഒരു നോട്ടം ആയിരിക്കും.പിന്നെ അച്ഛനെ കാണത്തില്ല.പള്ളി കാണത്തില്ല. കുമ്പസാരക്കൂട് കാണത്തില്ല.അമ്മയെ കണ്ണിനു കാണത്തില്ല. അപ്പനെ കാണത്തില്ല. ഈ പെൺകൊച്ചിന് ബ്ലൂഫിലിം അഡിക്ഷനാണ്. വിലകൂടിയ മൊബൈൽ വാങ്ങി കൊടുക്കുമ്പോൾ അച്ഛൻ അറിഞ്ഞില്ല,അമ്മ അറിഞ്ഞില്ല ഇങ്ങനെയുള്ള കാര്യങ്ങൾ കാണുന്നുണ്ട് എന്നത്.ഏഴ് മണിയാകുമ്പോൾ മുറിയും പൂട്ടിയിട്ടിരുന്ന് ഈ കൊച്ച് എന്താ കാണുന്നത് എന്ന് നിരീക്ഷിക്കുന്നില്ല. “ഫാദർ തോമസ് കോഴിമല പറയുന്നു.
രൂക്ഷവിമർശനമാണ് വൈദികന്റെ വീഡിയോക്കെതിരെ ഉയരുന്നത്. ഇസ്രയേലിലേക്ക് ഭാര്യമാരെ ജോലിക്ക് അയക്കുന്നവർ സൂക്ഷിക്കണമെന്ന് മുൻപ് പ്രസംഗിച്ചതിന് വലിയ പ്രതിഷേധം വൈദികനെതിരെ ഉയർന്നിരുന്നു.