വോട്ടർ ഐഡി കാർഡ് ഡിജിറ്റലാകുന്നു, ആദ്യ പരീക്ഷണം അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ
വോട്ടർ ഐഡി കാർഡ് ഡിജിറ്റൽ ആക്കാൻ ആലോചന. ആധാർ കാർഡ് പോലെ തന്നെ. ഇലക്ഷൻ കമ്മീഷൻ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാനാകും വിധമാണ് ക്രമീകരണം.
പുതുതായി വോട്ടു ചേർക്കപ്പെടുന്നവർക്ക് മറ്റു കൂടുതൽ നടപടിക്രമങ്ങൾ ഉണ്ടാകില്ല. എന്നാൽ നിലവിലെ വോട്ടർമാർക്ക് ചില നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടിവരും. ഇതിനായി ഒരു വോട്ടർ ഹെല്പ് ലൈൻ ആപ്പ് ഉണ്ടാകും.
ഈ പദ്ധതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം കൊടുത്തേക്കും എന്നാണ് സൂചന.തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം ലഭിച്ചാൽ അടുത്തവർഷം നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് പ്രാബല്യത്തിൽ വന്നേക്കാം.ഈ തെരഞ്ഞെടുപ്പിൽ ഡിജിറ്റൽ കാർഡുകൾക്കൊപ്പം പഴയ കർഡുകളും ഉപയോഗിക്കുന്നത് പരിഗണിച്ചേക്കാം. രണ്ടു ക്യു ആർ കോഡുകൾ ഈ തിരിച്ചറിയൽ കാർഡിൽ ഉണ്ടാകുമെന്നാണ് സൂചന. വോട്ടറുടെ പേരും മറ്റു വിവരങ്ങളും ആയിരിക്കും ആദ്യ ക്യു ആർ കോഡിൽ. മറ്റെല്ലാ വിവരങ്ങളും രണ്ടാമത്തെ ക്യു ആർ കോഡിൽ ആയിരിക്കും ഉണ്ടാവുക.