NEWS

ബ്രഹ്‌മാണ്ഡ സിനിമയിലെ അറുപതിലേറെ നടീനടൻമാരുടെ പേരു പ്രഖ്യാപിച്ചിട്ടും നായകൻ ആരെന്നത് ഇപ്പോഴും രഹസ്യം

സംവിധായകൻ വിനയൻ ഗോകുലം ഗോപാലനു വേണ്ടി ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമ ആയ “പത്തൊൻപതാം നുറ്റാണ്ട്” ലെ അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വന്നെങ്കിലും നായക വേഷം ചെയ്യുന്ന നടൻെറ പേര് സസ്പെൻസായി വച്ചിരിക്കുകയാണ്.ധാരാളം നടൻമാരെ കൈപിടിച്ച് ഉയർത്തിയിട്ടുള്ള വിനയൻ ഇത്തവണ മലയാളത്തിലെ തന്നെ ഒരു യുവനടനെ താര പദവിയിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിൽ ആണെന്നാണറിയുന്നത്.

മാസങ്ങളായി ആ യുവനടൻ കളരിപ്പയറ്റും കുതിരയോട്ടവും ഒക്കെ പഠിച്ചുകൊണ്ടിരിക്കുന്നു..
ജനുവരി ആദ്യവാരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വരുമെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.അതുവരെ ആ നായകനെ അവതരിപ്പിക്കുന്ന നടൻെറ പേരും രഹസ്യമായി ഇരിക്കട്ടെ എന്നും വിനയൻ പറഞ്ഞു.

Signature-ad

2021 ഫെബ്രുവരിയിലാണ് ശ്രീ ഗോകുലം മുവീസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമായ ഈ ചരിത്ര സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.എം.ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങളുടെയും റെക്കോഡിംഗ് പുർത്തിയായി.

ഷാജികുമാറാണ് ക്യാമറ.അജയൻ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹർഷൻ എഡിറ്റിംഗും പട്ടണം റഷീദ് ചമയവും ധന്യാ ബാലക്യഷ്ണൻ
വസ്ത്രാലങ്കാരവും സതീഷ് സൗണ്ട് ഡിസൈനിംഗും നിർവഹിക്കുന്നു.

ക്യഷ്ണമൂർത്തി എക്സിക്കുട്ടീവ് പ്രൊഡ്യുസറായും ബാദുഷ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്ന ചിത്രം 2021 അവസാനം റിലീസുചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ, ജോണി ആൻെറണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ(തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്. മധു പുന്നപ്ര, മീന,കയാദു,രേണു സുന്ദർ,ദുർഗ ക്യഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളും പതിനഞ്ചോളം വിദേശ നടൻമാരും അഭിനയിക്കുന്ന ബ്രഹ്‌മാണ്ഡ വിനയൻ ചിത്രം പത്തൊൻപതാം നുറ്റാണ്ടിൻെറ നായകൻ ആരാണന്നറിയുവാൻ പ്രേക്ഷകർ ജനുവരി വരെ കാത്തിരിക്കേണ്ടിവരും.

Back to top button
error: