Month: December 2020

  • LIFE

    കേന്ദ്ര സർക്കാരിന് ഡിസംബർ 19 വരെ അന്ത്യശാസനം നൽകി കർഷകർ, നിയമം പിൻവലിച്ചില്ലെങ്കിൽ സ്ത്രീകളും സമരത്തിന്, നിരാഹാര സമരവും ഉണ്ടാകും

    ഡിസംബർ 19 നകം വിവാദ 3 കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കർഷകർ നിരാഹര സത്യാഗ്രഹം ആരംഭിക്കുമെന്ന് പ്രഖ്യാപനം. കർഷക സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്.ഗുരു തേജ് ബഹാദൂർ രക്തസാക്ഷിമണ്ഡപത്തിൽ ആയിരിക്കും സത്യാഗ്രഹം. ഡിസംബർ 14ന് സിങ്കു അതിർത്തിയിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം 5 മണി വരെ കർഷക സംഘടനാ നേതാക്കൾ എല്ലാവരും നിരാഹാരം അനുഷ്ഠിക്കുമെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ തങ്ങളും തയ്യാറാണ്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയ്യാറല്ല- കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. അടുത്തഘട്ടത്തിൽ സ്ത്രീകൾ സമരത്തിൽ വ്യാപകമായി പങ്കെടുക്കുമെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി. രാജസ്ഥാനിൽ നിന്നുള്ള കർഷകർ ദൽഹിയിലേക്ക് പുറപ്പെട്ടതിനാൽ ഡൽഹി- ജയ്പൂർ ഹൈവേ തടസ്സപ്പെടുമെന്ന് കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.

    Read More »
  • NEWS

    തദ്ദേശതിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനെ ജനങ്ങള്‍ തൂത്തെറിയും: രമേശ് ചെന്നിത്തല

    കാസര്‍കോട്: കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പ് ജനവിധി പോലെതദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചരിത്ര വിജയം നേടുമെന്നും എൽ.ഡി.എഫിനെ ജനങ്ങൾ തൂത്തെറിയുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ സാധിക്കാത്തത് മൂലം ജനങ്ങളില്‍ നിന്ന് മറയത്ത്‌നില്‍ക്കുകയാണെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ദുഷിച്ച്‌നാറിയ ഭരണമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാസര്‍കോട് നഗരസഭയില്‍ യു.ഡി.എഫ് വന്‍മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

    Read More »
  • കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ്: മംഗലാപുരത്തെ ജ്വല്ലറിയില്‍ കസ്റ്റംസ് റെയ്ഡ്; സ്വര്‍ണവ്യാപാരിയെ പ്രതിചേര്‍ക്കും

    സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ പ്രതികളായ കേരളത്തിലെ കോടികളുടെ സ്വര്‍ണ്ണക്കടത്തുമായി മംഗലാപുരത്തെ പ്രമുഖ ജ്വല്ലറിക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ തെളിഞ്ഞു. മംഗലാപുരം ഭവന്തി സ്ട്രീറ്റിലുള്ള ജ്വല്ലറിയുടെ ഉടമ കേരളത്തിലെ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് 30 കിലോ സ്വര്‍ണം വാങ്ങിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ജ്വല്ലറിയില്‍ ഇന്ന് രാവിലെ കസ്റ്റംസ് പരിശോധന നടത്തി. എന്നാല്‍ ജ്വല്ലറി ഉടമ ഇവിടെയുണ്ടായിരുന്നില്ല. അന്വേഷണം ഭയന്ന് ഇയാള്‍ മുങ്ങിയിരിക്കുകയാണ്. ജ്വല്ലറി ഉടമയെ കേസിലെ 24-ാമത്തെ പ്രതിയാക്കണമെന്നും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയില്‍ ഹർജി നല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷ് അടക്കം നിരവധി പേര്‍ പ്രതികളാണ്. സ്വപ്‌നക്ക് സ്വര്‍ണ്ണക്കടത്തിന് ഒത്താശ നല്‍കിയെന്ന സൂചനയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനെതിരേയും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്തുകാരുമായി മംഗലാപുരത്തെ ജ്വല്ലറി ഉടമയ്ക്കുള്ള ബന്ധം പുറത്തുവന്നത്.

    Read More »
  • NEWS

    ഖാദർ പ്രാദേശിക ചരിത്രം കഥകളിൽ അവതരിപ്പിച്ച കഥാകാരൻ

    മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു യു എ ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത. തൃക്കോട്ടൂർ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്റെ അതിരുകൾ കടന്ന് ദേശീയതലത്തിലുള്ള ഇന്ത്യൻ എഴുത്തുകാരൻ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥകളിൽ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ചിത്രകാരൻ കൂടിയായ ഖാദർ, മനോഹരമായ ദൃശ്യങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് കഥകൾ പറഞ്ഞത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. മേശവിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്. മ്യാൻമാറിൽ ജനിച്ച യു.എ. ഖാദർ കേരളീയമായ ഭാഷാ സംസ്കൃതിയെ ഉൾക്കൊണ്ടുകൊണ്ട്, മലയാളത്തനിമ നിറഞ്ഞ കൃതികൾ രചിച്ചു കൊണ്ട്…

    Read More »
  • NEWS

    സാഹിത്യകാരൻ യു എ ഖാദർ അന്തരിച്ചു

    പ്രശസ്ത സാഹിത്യകാരൻ യു എ ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യു എ ഖാദർ. മാധ്യമപ്രവർത്തകർ ചിത്രകാരൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. നോവലുകളും കഥകളും അടക്കം എഴുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര -കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി ആണ് സ്വദേശം. 1984 ൽ തൃക്കോട്ടൂർ പെരുമക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2009ൽ തൃക്കോട്ടൂർ നോവല്ലെകൾ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

    Read More »
  • LIFE

    കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും, നയം വ്യക്തമാക്കി മുഖ്യമന്ത്രി

    കൊവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാന സർക്കാർ നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ജനങ്ങൾ ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട കേരളത്തിലെ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുക. ആർക്കും പണം കൊടുക്കേണ്ടി വരില്ല.എന്നാൽ എത്ര കോവിഡ് വാക്സിൻ ആണ് കിട്ടുക എന്നത് ഇപ്പോൾ വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൾക്കൂട്ടം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് താൻ പൊതുവേദികളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓൺലൈനായി താൻ ജനങ്ങളുമായി സംവദിക്കുന്നുണ്ട്.താൻ ജനങ്ങളിൽ നിന്നോ ജനങ്ങൾ തന്നിൽ നിന്നോ അകന്നു പോയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

    Read More »
  • NEWS

    കർഷക സമര രീതി മാറുന്നു, ടോൾ ബൂത്തുകൾ പിടിച്ചെടുക്കുന്നു, റിലയൻസ് പെട്രോൾ പമ്പുകൾ അടപ്പിക്കുന്നു

    ടോൾ ബൂത്തുകൾ പിടിച്ചെടുത്തും റിലയൻസ് പെട്രോൾ പമ്പുകൾ അടപ്പിച്ചും കർഷക സമര രീതി മാറുകയാണ്. രാജ്യതലസ്ഥാനത്തേക്കുള്ള കൂടുതൽ പാതകൾ ഉപരോധിച്ചാണ് രണ്ടാംഘട്ട സമരത്തിലേക്ക് കർഷകർ കടക്കുന്നത്. ഹരിയാനയിലും പഞ്ചാബിലും ബംഗാളിലും ഒഡീഷയിലും ആന്ധ്രയിലും തെലങ്കാനയിലും ഖാർഖണ്ഡിലും രാജസ്ഥാനിലുമുൾപ്പെടെ നൂറുകണക്കിന് ടോൾബൂത്തുകൾ ഇന്ന് പിടിച്ചെടുക്കപ്പെട്ടു. ആയിരക്കണക്കിന് കർഷക സഖാക്കൾ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് വാഹനങ്ങൾ കടത്തിവിടുകയാണ്. ഹരിയാനയിലെയും ബംഗാളിലെയും ടോൾബൂത്തുകൾ പൂർണമായും കർഷകരാൽ പിടിച്ചെടുക്കപ്പെട്ടു. ഇതകർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതിനെ തൊഴിലാളി സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ റിലയൻസ് പെട്രോൾ പമ്പുകളും കർഷകർ അടപ്പിച്ചിട്ടുണ്ട്.

    Read More »
  • കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി, സർക്കാരിനെ അട്ടിമറിക്കാൻ നീക്കം, അന്വേഷണ ഗതി ബിജെപി നേതാക്കൾ വാർത്താസമ്മേളനം നടത്തി പറയുന്നു, അന്വേഷണ ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതി നൽകും

    കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോന്നിയപോലെ അന്വേഷണ ഏജൻസികൾക്ക് പ്രവർത്തിക്കാനാവില്ല. രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ സർക്കാറുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ ആരെയും സംരക്ഷിക്കില്ല. ബിജെപി നേതാക്കൾ ക്കെതിരെയും മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിച്ചു. പ്രതികളുടെ രഹസ്യമൊഴി ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറയുന്നു. സർക്കാറിനെതിരെ വ്യാജ ആരോപണങ്ങൾ ആണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ആണ് ഉണ്ടാകുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഘടിത അപവാദ പ്രചാരണങ്ങളും മുൻഗണന മറികടന്ന് എൽ ഡി എഫ് മുന്നേറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57), കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73), കരുനാഗപ്പള്ളി…

    Read More »
  • NEWS

    ഇറാനില്‍ മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധേയനാക്കി

    ഇറാനില്‍ മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധേയനാക്കി. രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് നാടുകടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്. ഇന്ന് രാവിലെയാണ് ഇറാന്‍ ഭരണകൂടം വിധി നടപ്പിലാക്കിയത്. ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചാരപ്രവര്‍ത്തനം നടത്തിയെന്നും കാണിച്ച്‌ ജൂണിലാണ് റൂഹൊല്ലയെ വധശിക്ഷയ്ക്ക് വിധിച്ചത്. ടെലഗ്രാം ആപ്പിലൂടെയാണ് സാമിന്റെ വെബ്‌സൈറ്റ് അമദ് ന്യൂസ് സര്‍ക്കാറിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. നിരന്തര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിനെതിരെയുള്ള വലിയ ജനരോഷത്തിന് കാരണമായിരുന്നു. 2017 ല്‍ റൂഹൊല്ല ഒാണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് ഇയാളെ നാടുകടത്തി. 2019 ല്‍ വീണ്ടും പിടിയിലായ റൂഹൊല്ലയുടെ വധശിക്ഷ സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

    Read More »
Back to top button
error: