NEWS

കർഷക സമര രീതി മാറുന്നു, ടോൾ ബൂത്തുകൾ പിടിച്ചെടുക്കുന്നു, റിലയൻസ് പെട്രോൾ പമ്പുകൾ അടപ്പിക്കുന്നു

ടോൾ ബൂത്തുകൾ പിടിച്ചെടുത്തും റിലയൻസ് പെട്രോൾ പമ്പുകൾ അടപ്പിച്ചും കർഷക സമര രീതി മാറുകയാണ്. രാജ്യതലസ്ഥാനത്തേക്കുള്ള കൂടുതൽ പാതകൾ ഉപരോധിച്ചാണ് രണ്ടാംഘട്ട സമരത്തിലേക്ക് കർഷകർ കടക്കുന്നത്.

ഹരിയാനയിലും പഞ്ചാബിലും ബംഗാളിലും ഒഡീഷയിലും ആന്ധ്രയിലും തെലങ്കാനയിലും ഖാർഖണ്ഡിലും രാജസ്ഥാനിലുമുൾപ്പെടെ നൂറുകണക്കിന് ടോൾബൂത്തുകൾ ഇന്ന് പിടിച്ചെടുക്കപ്പെട്ടു. ആയിരക്കണക്കിന് കർഷക സഖാക്കൾ ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് വാഹനങ്ങൾ കടത്തിവിടുകയാണ്.

ഹരിയാനയിലെയും ബംഗാളിലെയും ടോൾബൂത്തുകൾ പൂർണമായും കർഷകരാൽ പിടിച്ചെടുക്കപ്പെട്ടു. ഇതകർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതിനെ തൊഴിലാളി സംഘടനകളും സ്വാഗതം ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ റിലയൻസ് പെട്രോൾ പമ്പുകളും കർഷകർ അടപ്പിച്ചിട്ടുണ്ട്.

Back to top button
error: