സാഹിത്യകാരൻ യു എ ഖാദർ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ യു എ ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യു എ ഖാദർ.

മാധ്യമപ്രവർത്തകർ ചിത്രകാരൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. നോവലുകളും കഥകളും അടക്കം എഴുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേന്ദ്ര -കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി ആണ് സ്വദേശം. 1984 ൽ തൃക്കോട്ടൂർ പെരുമക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2009ൽ തൃക്കോട്ടൂർ നോവല്ലെകൾ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *