NEWS

ബിജെപി- മമതവിഷയത്തിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരിച്ചു വിളിക്കപ്പെട്ട മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥൻമാർ കേന്ദ്ര നിർദ്ദേശം അനുസരിക്കണമോ ? എന്താണ് നിയമം പറയുന്നത്

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തൃണമൂൽ -ബിജെപി വാക്ക് പോര് തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്ന് ഐപിഎസ് ഓഫീസർമാരെ ബംഗാളിൽനിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്.

1954ലെ ഇന്ത്യൻ പോലീസ് സർവീസ് റൂൾസ് പ്രകാരം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ഒരു തർക്കം ഉണ്ടായാൽ ഉദ്യോഗസ്ഥർ അനുസരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ്. ഉദ്യോഗസ്ഥർക്ക് വിടുതൽ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവുകയും വേണം.

ഈ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കേന്ദ്രസർക്കാർ പറയുന്ന ഇടത്തേക്ക് ഈ ഐപിഎസ് ഓഫീസർമാർ പോകേണ്ടിവരും. ഡയമണ്ട് ഹാർബർ എസ്പി ബോലനാത് പാൻഡെ, പ്രസിഡൻസി റേഞ്ച് ഡി ഐ ജി പ്രവീൺ ത്രിപാഠി, സൗത്ത് ബംഗാൾ എഡിജി രാജീവ് മിശ്ര എന്നിവരെയാണ് കേന്ദ്രം തിരിച്ചു വിളിച്ചത്. ബിജെപി ദേശീയ പ്രസിഡണ്ട് ജെ പി നദ്ദ യുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിലെ സുരക്ഷാ പാളിച്ച ചൂണ്ടിക്കാട്ടിയാണ് മൂവരെയും തിരിച്ചുവിളിക്കുന്നത്.

Back to top button
error: