NEWS
കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മർദ്ദിച്ച കേസിൽ ഒമ്പത് പേർ അറസ്റ്റിൽ
എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവം വിവാദമായിരുന്നു. വാടകയ്ക്ക് താമസിക്കുന്ന വരെ വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു മർദ്ദനം.
കുമ്മനോട് സ്വദേശികളായ അബ്ദുൾ അസീസ്,രഞ്ജിത്ത്, ഫൈസൽ,ജാഫർ, മുഹമ്മദാലി, ശിഹാബ്,സിൻഷാദ്,സുൽഫി, അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത്. സംഭവത്തിനുപിന്നിൽ സിപിഎമ്മുകാരാണ് എന്നാണ് പരാതി.ദമ്പതികളെ ഒരു കൂട്ടം ആളുകൾ ക്രൂരമായി തടഞ്ഞുവെച്ച് മർദിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.