കേന്ദ്രത്തെ ഞെട്ടിക്കാൻ ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകൾ പ്രക്ഷോഭ രംഗത്തേയ്ക്ക്

കടം പെരുകി ആത്മഹത്യ ചെയ്ത പഞ്ചാബിലെ കർഷകരുടെ വിധവമാർ കർഷകപ്രക്ഷോഭ രംഗത്തേക്ക്. ഡൽഹി അതിർത്തിയായ തിക്രിയിൽ ഡിസംബർ 16ന് ഇവർ ഒത്തുചേരുന്നു.

“തെറ്റായ കാർഷിക നയം മൂലം നിരവധി കർഷകരാണ് ആത്മഹത്യചെയ്തത്. ലോകമോ രാജ്യമോ ഈ കർഷകരെ ശ്രദ്ധിക്കുന്നില്ല. ഇപ്പോൾ രാജ്യം മുഴുവൻ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കർഷകപ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭ രംഗത്തേക്ക് വരികയാണ് ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകൾ” ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ നേതാവ് ജോഗീന്ദർ സിംഗ് ഉഗ്രഹാൻ പറഞ്ഞു.

മാറി മാറി വരുന്ന സർക്കാരുകളുടെ തെറ്റായ നയം മൂലം അനുഭവിക്കേണ്ടിവരുന്നത് കർഷകർ ആണെന്നും അദ്ദേഹം പറഞ്ഞു. “പഞ്ചാബിൽ നിരവധി കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും രാജ്യം ശ്രദ്ധിക്കുന്നില്ല. വിധവകളുടെ സമരം ഇത് രാജ്യ ശ്രദ്ധയിൽ കൊണ്ടുവരും. “ജോഗീന്ദർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *