NEWS

ബംഗളുരുവിൽ വിസ്ട്രോൺ ഐ ഫോൺ നിർമാണ ഫാക്ടറി തൊഴിലാളികൾ അടിച്ചു തകർത്തു

ബാംഗ്ലൂരിലെ ഐ ഫോൺ നിർമ്മാണ ഫാക്ടറി കമ്പനിയിലെ തൊഴിലാളികൾ തന്നെ തച്ചുതകർത്തു.തായ്വാൻ കോർപ്പറേറ്റ് ഭീമന്മാരായ വിസ്ട്രോൺ -ന്റേതാണ് ഫാക്ടറി.

ഏതാനും മാസങ്ങളായി തൊഴിലാളികൾക്ക് വേതനം നൽകാതെ 12 മണിക്കൂർ പണിയെടുപ്പിക്കുകയാണ് ഈ ഫാക്ടറിയിൽ എന്നാണ് ആരോപണം. എഞ്ചിനീയറിങ്ങ് ബിരുദം നേടിയിറങ്ങി 21,000 രൂപ പാക്കേജിൽ കമ്പനിയിൽ ജോലിക്ക് കയറിയവർക്ക് ഈയടുത്തായി 12,000 രൂപ മാത്രമാണ് നൽകിക്കൊണ്ടിരുന്നത്. പതിനായിരത്തോളം കരാർ തൊഴിലാളികൾക്ക് 8,000 രൂപ പ്രതിമാസം നൽകിയാണ് ഐ ഫോൺ നിർമ്മാണ ഫാക്ടറിയിൽ പണിയെടുപ്പിച്ചത് എന്നാണ് വിവരം.

പതിനായിരം തൊഴിലാളികൾക്ക് തൊഴിൽ നൽകാമെന്നും 3,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും പറഞ്ഞ് കർണാടക സർക്കാരിൽ നിന്ന് 43 ഏക്കർ ഭൂമിയാണ് നറസപുര ഇൻ്റസ്ട്രിയൽ മേഖലയിൽ വിസ്ട്രോൺ നേടിയെടുത്തത്. എന്നാൽ ആർക്കും സ്ഥിരം തൊഴിൽ നൽകാതെ കരാർ അടിസ്ഥാനത്തിൽ ജോലി നൽകുക ആയിരുന്നു ഈ അന്താരാഷ്ട്ര കോർപ്പറേറ്റ് ഭീമന്മാർ.വനിതാ തൊഴിലാളികളടക്കം ഉള്ളവരാണ് ഈ ഫാക്ടറി തകർക്കാൻ രംഗത്തിറങ്ങിയത്.

Back to top button
error: