ബിജെപി സ്ഥാനാർത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം

കോഴിക്കോട് : കോഴിക്കോട് ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19 ആം വാർഡിൽ കണ്ണോത്ത് സൗത്ത് സ്ഥാനാർഥി വാസു കുഞ്ഞനെയാണ് പന്നി കുത്തിയത്. രാവിലെ പോളിങ്​ ബൂത്തിലേക്ക്​ പോകുന്നതിനിടെയായിരുന്നു ആക്രമണം. സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു.

പരുക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *