NEWS

വീട്ടമ്മയുടെ ജഡം പാറക്കുളത്തിൽ

വീട്ടമ്മയുടെ ജഡം പാറക്കുളത്ത് കണ്ടെത്തി. പനച്ചിക്കാട് പള്ളത്ര ഭാഗത്ത് കരോട്ടു മാടപ്പള്ളിയില്‍ വല്‍സമ്മ (ഓമന -59) യുടെ മൃതദേഹമാണ് പനച്ചിക്കാട്ടു പുലിയാട്ടുപാറ കുളത്തില്‍ ഇന്നു രാവിലെ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെയും മകളെയും കാണിനില്ലായിരുന്നു. ഒപ്പം കാണാതായ മകള്‍ ധന്യ (37) യെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

കടബാദ്ധ്യതയെ തുടര്‍ന്നുള്ള കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് വീട്ടില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ ഉള്ളതായാണ് പുറത്ത് വരുന്ന വിവരം.
ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

Back to top button
error: