വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ഹാസന്‍

ടനും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും മത്സരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇത്തവണ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. തന്റെ നിയോജകമണ്ഡലം ഏതാണെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് കമല്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 31-ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം രജനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം ചിന്തിക്കുമെന്നും കമല്‍ പറഞ്ഞു.

സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനമുണ്ടാകും. അദ്ദേഹം തന്റെ എതിരാളിയല്ല. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

അഴിമതിയെ ഉന്മൂലനം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. തന്റെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ആശങ്കയുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *