Lead NewsNEWS

ജനിതകമാറ്റം സംഭവിച്ച കോവിഡ്; ബ്രിട്ടനില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

നിതക വകഭേദുളള കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ എടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

താല്‍ക്കാലിക വിലക്ക് നീളാനാണ് സാധ്യത ഉള്ളത്. എന്നാല്‍ വിലക്ക് അനിശ്ചിതകാലത്തേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും വ്യോമയാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം അവസാനം വരെ വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

Back to top button
error: