Lead NewsNEWS

സൗഹൃദം നടിച്ച് നഗ്നത പ്രദര്‍ശനം; സോഷ്യല്‍ മീഡിയയില്‍ പുതിയ ചതിക്കുഴികള്‍

മൂഹമാധ്യമത്തിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നവര്‍ വ്യാപകമാകുന്നു. മലപ്പുറത്താണ് കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയത്. തുടര്‍ന്ന് രണ്ട് യുവാക്കളുടെ പരാതിയില്‍ താനൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.

വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തുവെന്നാണ് പരാതി.

Signature-ad

സമൂഹമാധ്യമത്തില്‍ നിന്ന് ആദ്യം സൗഹൃദ അഭ്യര്‍ത്ഥന വരും. സൗഹൃദം സ്ഥാപിച്ച് കഴിഞ്ഞാല്‍ പിന്നാലെ വീഡിയോ കോള്‍. വീഡിയോ കോള്‍ സ്വീകരിച്ചാല്‍ നഗ്നത പ്രജര്‍ശനം. ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ മുഖം പതിഞ്ഞാലുടന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യും. ഈ വീഡിയോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കും എന്ന് പറഞ്ഞാണ് പിന്നീട് ഭീഷണി. അയ്യായിരം മുതല്‍ പതിനായിരം വരെയാണ് ഭീഷണിപ്പെടുത്തുന്നവര്‍ ചോദിക്കുന്നത്. പണം നല്‍കിയാല്‍ വീണ്ടും അതില്‍ ഉയര്‍ന്ന പണം ചോദിച്ച് തട്ടിപ്പ് നടത്തുന്നു. പണമിടപാട് ഓണ്‍ലൈന്‍ വഴിയാണ്.

Back to top button
error: