NEWS

ഉത്സവങ്ങള്‍ നടത്താന്‍ അനുമതി

ത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ആചാരപരമായി മാത്രം ഉത്സവങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
കലാപരിപാടികള്‍, സ്റ്റേജ് ഷോകള്‍ എന്നിവ പാടില്ല. നാലമ്പലത്തിനകത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ ആളുകളെ കയറ്റാവൂ.

ആന എഴുന്നള്ളിപ്പ് അത്യാവശ്യമാണെങ്കില്‍ മാത്രം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button