Lead NewsNEWS

പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച വൈറല്‍ വീഡിയോ; പിതാവ് അറസ്റ്റില്‍

ഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് പിതാവിനായി തിരച്ചില്‍ ശക്തമാക്കിയിരുന്നു ഇപ്പോഴിതാ ആ പിതാവ് അറസ്റ്റിലായി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആറ്റിങ്ങല്‍ സ്വദേശി സുനില്‍കുമാറിനെ(45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച മുതലാണ് രണ്ട് കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കുട്ടികളുടെ അമ്മ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പിന്നീട് ഫോണ്‍ പിടിച്ച് വാങ്ങുന്നത് പോലെയാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയാന്‍ കേരള പോലീസും ഫെയ്സ്ബുക്കിലൂടെ സഹായം തേടിയിരുന്നു. അതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാറാണ് വീഡിയോയിലുള്ളതെന്ന് തിരിച്ചറിഞ്ഞത്. ഇതിനുപിന്നാലെ ആറ്റിങ്ങല്‍ പോലീസ് ബാലനീതി നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Back to top button
error: