മദ്യപിച്ചത് ചോദ്യം ചെയ്ത അമ്മയെ മകന്‍ മര്‍ദ്ദിച്ച് കൊന്നു. അരുവിക്കര കച്ചാണിയില്‍ താമസിക്കുന്ന നന്ദിനി (72)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഷിബു(48)വിനെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 24ന് വൈകിട്ട് പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മാനസികാസ്വാസ്ഥ്യം ഉളള ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നതിനാല്‍ അമ്മ വഴക്ക് പറഞ്ഞിരുന്നു. സംഭവ ദിവസവും മദ്യപിച്ച് വന്നത് ചോദ്യം ചെയ്ത അമ്മയെ ഷിബു മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ കൊല്ലപ്പെട്ടതോടെ ഷിബു തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. നന്ദിനിയുടെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടിരുന്നു. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം മര്‍ദ്ദനമേറ്റതെന്ന് വ്യക്തമായതോടെ ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഷിബു കുറ്റം സമ്മതിച്ചു.
14 വര്‍ഷം സൈന്യത്തില്‍ ജോലിചെയ്ത ഷിബു ചില കേസുകള്‍ കാരണം നാട്ടിലേക്ക് വന്നു. ഭാര്യ നേരത്തെ ഉപേക്ഷിച്ചുപോയിരുന്നതിനാല്‍ ഷിബുവും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.